---
title: "ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "medical camp in Aralam tribal area "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273592/medical-camp-in-aralam-tribal-area"
published_at: "2025-02-28T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c1b8de21347_WhatsApp_Image_2025-02-28_at_18.50.42.jpeg"
keywords: []
---

# ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ആറളം: കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി ആറളം കുടുംബാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് കാൻസർ, ടി ബി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന പരിപാടി ആറളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ മിനി ദിനേശന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

ആറളം: കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി ആറളം കുടുംബാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് കാൻസർ, ടി ബി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന പരിപാടി ആറളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ മിനി ദിനേശന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ മുഖ്യാതിഥിയായി. എഫ് എച്ച് സി നഴ്സ് ആനിയമ്മ, ആറളം പട്ടിക വർഗ്ഗ പ്രത്യേക പദ്ധതി കോർഡിനേറ്റർ പി സനൂപ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആറളം എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. അശ്വതി സ്വാഗതവും ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതി അസി. കോർഡിനേറ്റർ ടി വി ജിതേഷ് നന്ദിയും പറഞ്ഞു. വിവിധ ബ്ലോക്കുകളിൽ നിന്നായി 150 ഓളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273592/medical-camp-in-aralam-tribal-area)