---
title: " ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് സിഡിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു"
english_title: "Tributes to those killed in katana attack on Aralam farm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273595/tributes-to-those-killed-in-katana-attack-on-aralam-farm"
published_at: "2025-02-28T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c1bf5578bf1_fffff.jpg"
keywords: []
---

#  ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് സിഡിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു

> **Lead Summary:** ഇരിട്ടി: സിഡിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടന്ന യോഗത്തിൽ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റു മരണപ്പെട്ട വൃദ്ധദമ്പതികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. വന്യ മൃഗങ്ങളുടെ ഉപദ്രവം നിമിത്തം സ്വന്തം വീടും കൃഷിസ്ഥലവും ഒഴിഞ്ഞു പോകേണ്ടിവരുന്ന മലയോരകർഷകരെ സംരക്ഷിക്കേണ്ടതിന് സർക്കാർ സത്വര നടപടിസ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

## Article Content

ഇരിട്ടി: സിഡിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടന്ന യോഗത്തിൽ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റു മരണപ്പെട്ട വൃദ്ധദമ്പതികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. വന്യ മൃഗങ്ങളുടെ ഉപദ്രവം നിമിത്തം സ്വന്തം വീടും കൃഷിസ്ഥലവും ഒഴിഞ്ഞു പോകേണ്ടിവരുന്ന മലയോരകർഷകരെ സംരക്ഷിക്കേണ്ടതിന് സർക്കാർ സത്വര നടപടിസ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജാതിയുടെ അടിസ്ഥാനത്തിൽ സംവരണം നടപ്പിലാക്കുന്ന സർക്കാർ എത്രയും വേഗത്തിൽ ജാതി സെൻസസ് എടുക്കണമെന്നും, ജാതി സെൻസസ് എടുക്കാത്തതിനാൽ ചില വിഭാഗങ്ങൾ അർഹിക്കുന്നതിൽ കൂടുതൽ സംവരണം നേടുന്നുവെന്നും, ദളിത് ക്രൈസ്തവർക്കു നാമമാത്രമായ സംവരണം മാത്രമാണ് ലഭിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. കെ. എഫ്. തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോസ് ജോസഫ്, കെ. ജി. വർഗീസ്, സെൽവൻ, ജോഷി, രാഗേഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273595/tributes-to-those-killed-in-katana-attack-on-aralam-farm)