---
title: "മലയോരഹൈവേയുടെ നിർമ്മാണ പ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കണം: മടപ്പുരച്ചാൽ വാർഡ് കോൺഗ്രസ് കമ്മിറ്റി"
english_title: "The construction work of the hilly highway should be completed as soon as possible"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273611/the-construction-work-of-the-hilly-highway-should-be-completed-as-soon-as-possible"
published_at: "2025-02-28T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c1d29f2e7f7_WhatsApp_Image_2025-02-28_at_19.55.39.jpeg"
keywords: []
---

# മലയോരഹൈവേയുടെ നിർമ്മാണ പ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കണം: മടപ്പുരച്ചാൽ വാർഡ് കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** മണത്തണ: മലയോരഹൈവേയുടെ നിർമ്മാണ പ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കണമെന്നും, ഇടക്കിടയ്ക്ക് റോഡ് കുത്തിപ്പൊളിച്ച് ഇട്ടതിന്റെ ഫലമായി ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്ന സംഭവം നിത്യമായി ആവർത്തിക്കപ്പെടുകയാണ് എന്നും ആയതിനാൽ ആളുകളുടെ ജീവന് സംരക്ഷണം നൽകുന്നതിന് സമയബന്ധിതമായി റോഡ് പണി പൂർത്തിയാക്കാൻ വേണ്ട നിർദേശങ്ങൾ നൽകണമെന്നും മടപ്പുരച്ചാൽ വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു.

## Article Content

മണത്തണ: മലയോരഹൈവേയുടെ നിർമ്മാണ പ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കണമെന്നും, ഇടക്കിടയ്ക്ക് റോഡ് കുത്തിപ്പൊളിച്ച് ഇട്ടതിന്റെ ഫലമായി ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്ന സംഭവം നിത്യമായി ആവർത്തിക്കപ്പെടുകയാണ് എന്നും ആയതിനാൽ ആളുകളുടെ ജീവന് സംരക്ഷണം നൽകുന്നതിന് സമയബന്ധിതമായി റോഡ് പണി പൂർത്തിയാക്കാൻ വേണ്ട നിർദേശങ്ങൾ നൽകണമെന്നും മടപ്പുരച്ചാൽ വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗം ചോടത്ത് ഹരിദാസൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സണ്ണികാരിമല, വർഗീസ് സി.വി, സി. ജെ .മാത്യു, ജോണി ചിറമ്മൽ , ശ്രീജ കെ.വി , രാജു പാറ നാൽ, തോമസ് കുന്നുംപ്പുറത്ത്, ജോസഫ് കദളിക്കാട്ടിൽ, ജോസഫ് വള്ളിയിൽ , സാബു പേഴ്ത്തിങ്കൽ, ജോയി പാറയ്ക്കൽ, മാത്യു മങ്കുഴിയിൽ, വർഗ്ഗീസ് നടപ്പുറത്ത്, സിജോജോൺ മങ്കുഴിയിൽ, മനീഷ് പുളിക്കൽ, ബിനു ജോസഫ്, പോൾ പഴയമഠത്തിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273611/the-construction-work-of-the-hilly-highway-should-be-completed-as-soon-as-possible)