---
title: "ആറളം ഫാമിൽ  വീണ്ടും കാട്ടാന ആക്രമണം: ദമ്പതികൾക്ക് പരിക്ക് "
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273675/aralam"
published_at: "2025-03-01T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c28217bb095_IMG-20250301-WA0007.jpg"
keywords: []
---

# ആറളം ഫാമിൽ  വീണ്ടും കാട്ടാന ആക്രമണം: ദമ്പതികൾക്ക് പരിക്ക് 

> **Lead Summary:** **ആറളം** : ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ബ്ലോക്ക് 13ലെ താമസക്കാരായ അമ്പിളി,ഷിജു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് ബ്ലോക്ക് 12ന് 10 നും ഇടയിൽ വെച്ചായിരുന്നു ആനയുടെ ആക്രമണം. രണ്ടാളും അത്ഭുതകരമാണ് ആനയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവരെ രണ്ടുപേരെയും പേരാവൂർ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. വനപാലകർ എത്തി ഇവിടെ നിന്നും ആനയെ തുരത്തുന്ന നടപടികൾ ആരംഭിച്ചു. ഏതാനും ദിവസങ്ങൾ മുൻപാണ് ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ മരണപ്പെട്ടത്. മുന്ന് ദിവസമായി മേഖലയിൽ ആന തുരത്തൽ തുടരുബോഴാണ് ബൈക്ക് യാത്രക്കാർക്ക് നേരെ ആനയുടെ ആക്രമണം. മൂന്ന് ദിവസമായി 19 ആനകളെ കാട്ടിലേക്ക് തുരത്തിയെങ്കിലും നിരവധി ആനകളാണ് മേഖലയിൽ ഇപ്പോഴും തുടരുന്നത്. ആറളം ഫാം പുനരധിവാസ മേഖലയിൽ നൂറിലധികം ആനകൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

## Article Content

**ആറളം** : ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ബ്ലോക്ക് 13ലെ താമസക്കാരായ അമ്പിളി,ഷിജു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് ബ്ലോക്ക് 12ന് 10 നും ഇടയിൽ വെച്ചായിരുന്നു ആനയുടെ ആക്രമണം. രണ്ടാളും അത്ഭുതകരമാണ് ആനയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവരെ രണ്ടുപേരെയും പേരാവൂർ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. വനപാലകർ എത്തി ഇവിടെ നിന്നും ആനയെ തുരത്തുന്ന നടപടികൾ ആരംഭിച്ചു. ഏതാനും ദിവസങ്ങൾ മുൻപാണ് ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ മരണപ്പെട്ടത്. മുന്ന് ദിവസമായി മേഖലയിൽ ആന തുരത്തൽ തുടരുബോഴാണ് ബൈക്ക് യാത്രക്കാർക്ക് നേരെ ആനയുടെ ആക്രമണം. മൂന്ന് ദിവസമായി 19 ആനകളെ കാട്ടിലേക്ക് തുരത്തിയെങ്കിലും നിരവധി ആനകളാണ് മേഖലയിൽ ഇപ്പോഴും തുടരുന്നത്. ആറളം ഫാം പുനരധിവാസ മേഖലയിൽ നൂറിലധികം ആനകൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273675/aralam)