---
title: "വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി"
english_title: "kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273724/kochi"
published_at: "2025-03-01T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2adb018cf4_Screenshot_2025-03-01_121600.jpg"
keywords: []
---

# വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

> **Lead Summary:** **കൊച്ചി: **വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

## Article Content

**കൊച്ചി: **വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

ഡൽഹിയിൽ സിലിണ്ടര്‍ വില 1,797 രൂപയിൽ നിന്ന് 1,803 രൂപയായി വർദ്ധിച്ചു. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 5 രൂപ 50 പൈസ കൂടി. ഇതോടെ വില 1965 ആയി. കഴിഞ്ഞ രണ്ട് മാസമായി 20.5 രൂപ കുറച്ചിരുന്നു. അതിന് മുമ്പുള്ള അഞ്ച് മാസമായി 172.50 രൂപ കൂട്ടിയിരുന്നു. ഡിസംബറിൽ മാത്രം 62 രൂപ കൂട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273724/kochi)