---
title: "കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തിന് കൊടിയേറി"
english_title: "kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273725/kelakam"
published_at: "2025-03-01T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2ad710af38_Screenshot_2025-03-01_121607.jpg"
keywords: []
---

# കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തിന് കൊടിയേറി

> **Lead Summary:** **കേളകം**: കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി ശർമ്മ ശാന്തികളുടെ കാർമ്മികത്വത്തിൽ ക്ഷേത്രം തന്ത്രി ഡോ. ഷിബു കാരുമാത്ര ത്രിക്കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. വൈകിട്ട് 5 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. പൂവത്തിൻചോല സി വി എൻ കളരി, മഞ്ഞളാംപുറം സതീ സദനം, കരുവള്ളിൽ കുഞ്ഞിക്കണ്ണൻ വസതി എന്നിവിടങ്ങളിൽ നിന്നും സംഗമിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന രീതിയിലാണ് കലവറ നിറയ്ക്കൽ ഘോഷയാത്ര ഒരുക്കിയിരിക്കുന്നത്. തുടർന്ന് രാത്രി 8 മണി മുതൽ ശ്രീ മൂർച്ചിലക്കാട്ട് കലാക്ഷേത്ര അവതരിപ്പിക്കുന്ന കലാസന്ധ്യ. മാർച്ച് 7 വെള്ളിയാഴ്ച മഹോത്സവം സമാപിക്കും. മഹോത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങായ താലപ്പൊലി കുംഭകുട ഘോഷയാത്ര മാർച്ച് 4 ചൊവ്വാഴ്ച നടക്കും. മാർച്ച് 7 വെള്ളിയാഴ്ച രാത്രി 11.30 ന് മഹോത്സവത്തിന് കൊടിയിറങ്ങും.

## Article Content

**കേളകം**: കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി ശർമ്മ ശാന്തികളുടെ കാർമ്മികത്വത്തിൽ ക്ഷേത്രം തന്ത്രി ഡോ. ഷിബു കാരുമാത്ര ത്രിക്കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. വൈകിട്ട് 5 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. പൂവത്തിൻചോല സി വി എൻ കളരി, മഞ്ഞളാംപുറം സതീ സദനം, കരുവള്ളിൽ കുഞ്ഞിക്കണ്ണൻ വസതി എന്നിവിടങ്ങളിൽ നിന്നും സംഗമിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന രീതിയിലാണ് കലവറ നിറയ്ക്കൽ ഘോഷയാത്ര ഒരുക്കിയിരിക്കുന്നത്. തുടർന്ന് രാത്രി 8 മണി മുതൽ ശ്രീ മൂർച്ചിലക്കാട്ട് കലാക്ഷേത്ര അവതരിപ്പിക്കുന്ന കലാസന്ധ്യ. മാർച്ച് 7 വെള്ളിയാഴ്ച മഹോത്സവം സമാപിക്കും. മഹോത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങായ താലപ്പൊലി കുംഭകുട ഘോഷയാത്ര മാർച്ച് 4 ചൊവ്വാഴ്ച നടക്കും. മാർച്ച് 7 വെള്ളിയാഴ്ച രാത്രി 11.30 ന് മഹോത്സവത്തിന് കൊടിയിറങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273725/kelakam)