---
title: "ചൂളിയാട് മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് സമാപനമായി"
english_title: "Chooliyadkaliyattamahotsav"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273762/chooliyadkaliyattamahotsav"
published_at: "2025-03-01T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2c736b700b_1000062667.jpg"
keywords: []
---

# ചൂളിയാട് മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് സമാപനമായി

> **Lead Summary:** **കണ്ണൂർ : **ചൂളിയാട് മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് സമാപനമായി. ഉച്ചയോടെ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു.പയ്യാവൂർ ശിവക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും എത്തിയതോടെയാണ് കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ചത്. കളിയാട്ടത്തിന്റെ ഭാഗമായി പാവന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് കലവറനിറയ്ക്കൽ ഘോഷയാത്രയും നടന്നിരുന്നു. കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂർ കാളി തെയ്യങ്ങളും പുള്ളൂർ കണ്ണൻ, തലച്ചിറോൻ തോറ്റങ്ങളളും പുള്ളൂർ കണ്ണൻ, തലച്ചിറോൻ തെയ്യങ്ങൾ കെട്ടിയാടി. തുടർന്ന് ഗുളികൻ, വിഷ്ണുമൂർത്തി,എന്നിവയുടെ വെള്ളാട്ടവും നരമ്പിൽ ഭഗവതി, മുച്ചിലോട്ട് ഭഗവതി എന്നിവയുടെ തോറ്റവും നടന്നു.

## Article Content

**കണ്ണൂർ : **ചൂളിയാട് മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് സമാപനമായി. ഉച്ചയോടെ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു.പയ്യാവൂർ ശിവക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും എത്തിയതോടെയാണ് കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ചത്. കളിയാട്ടത്തിന്റെ ഭാഗമായി പാവന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് കലവറനിറയ്ക്കൽ ഘോഷയാത്രയും നടന്നിരുന്നു. കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂർ കാളി തെയ്യങ്ങളും പുള്ളൂർ കണ്ണൻ, തലച്ചിറോൻ തോറ്റങ്ങളളും പുള്ളൂർ കണ്ണൻ, തലച്ചിറോൻ തെയ്യങ്ങൾ കെട്ടിയാടി. തുടർന്ന് ഗുളികൻ, വിഷ്ണുമൂർത്തി,എന്നിവയുടെ വെള്ളാട്ടവും നരമ്പിൽ ഭഗവതി, മുച്ചിലോട്ട് ഭഗവതി എന്നിവയുടെ തോറ്റവും നടന്നു.

രാവിലെ കൊടിയില തോറ്റം, നരമ്പിൽ ഭഗവതിതെയ്യം, വിഷ്ണുമൂർത്തി, കണ്ണങ്ങാട്ടു ഭഗവതി, പുള്ളൂർ കാളി തെയ്യങ്ങളും, തുടർന്ന് മേലേരി കൈയ്യേൽക്കൽ എന്നിവ നടന്നു. ഉച്ചയോടെ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും അന്നദാനമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273762/chooliyadkaliyattamahotsav)