---
title: "കേളകം ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്കും ഒറ്റപ്പെട്ട് താമസിക്കുന്നവർക്കുമായി വിനോദയാത്ര സംഘടിപ്പിച്ചു "
english_title: "Kelakampanchayathtour"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273780/kelakampanchayathtour"
published_at: "2025-03-01T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2d6470d5bb_1000062693.jpg"
keywords: []
---

# കേളകം ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്കും ഒറ്റപ്പെട്ട് താമസിക്കുന്നവർക്കുമായി വിനോദയാത്ര സംഘടിപ്പിച്ചു 

> **Lead Summary:** **കേളകം : ** കേളകം ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്കും ഒറ്റപ്പെട്ട് താമസിക്കുന്നവർക്കുമായി സംഘടിപ്പിച്ച വിനോദയാത്ര സമ്പൂർണ വിജയം ആയി. കണ്ണൂരിലെ പ്രശസ്തമായ പറശിനിക്കടവ് സ്നേക് പാർക്ക്, പെറ്റ് സ്റ്റേഷൻ, ചുട്ടാട് ബീച്ച് എന്നിവിടങ്ങളിൽ 250-ഓളം പേർ പങ്കെടുത്ത യാത്ര സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി.

## Article Content

**കേളകം : ** കേളകം ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്കും ഒറ്റപ്പെട്ട് താമസിക്കുന്നവർക്കുമായി സംഘടിപ്പിച്ച വിനോദയാത്ര സമ്പൂർണ വിജയം ആയി. കണ്ണൂരിലെ പ്രശസ്തമായ പറശിനിക്കടവ് സ്നേക് പാർക്ക്, പെറ്റ് സ്റ്റേഷൻ, ചുട്ടാട് ബീച്ച് എന്നിവിടങ്ങളിൽ 250-ഓളം പേർ പങ്കെടുത്ത യാത്ര സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി.

പഞ്ചായത്ത് പ്രസിഡന്റ് രാവിലെ 7 മണിക്ക് കേളകത്തു ഫ്ലാഗ് ഓഫ് ചെയ്ത് യാത്രയ്ക്ക് തുടക്കം കുറിച്ചു. 5 ബസുകളിലായി ആരംഭിച്ച ഈ യാത്ര വൈകിട്ട് 10 മണിയോടെ കേളകത്ത് സമാപിച്ചു. പങ്കെടുത്തവർക്ക് അവിസ്മരണീയമായ അനുഭവമായി ഈ ദിനം മാറി. സമാനമായ പ്രവർത്തനങ്ങൾ ഭാവിയിലും സംഘടിപ്പിക്കുമെന്ന പ്രതീക്ഷ പങ്കെടുത്തവരും സംഘാടകരും പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273780/kelakampanchayathtour)