---
title: "കരിക്കോട്ടക്കരി സെൻ്റ് തോമസ് യു പി സ്കൂൾ വർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു"
english_title: "Karikkottakkari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273804/karikkottakkari"
published_at: "2025-03-01T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2f2c872d4e_1000062718.jpg"
keywords: []
---

# കരിക്കോട്ടക്കരി സെൻ്റ് തോമസ് യു പി സ്കൂൾ വർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു

> **Lead Summary:** **കരിക്കോട്ടക്കരി :**കരിക്കോട്ടക്കരി സെൻ്റ് തോമസ് യു പി സ്കൂൾ വർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇഗ്നൈറ്റ് 2025 എന്ന പേരിൽ ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. ശ്രീ സണ്ണി ജോസഫ് നിർവഹിച്ചു.സ്കൂൾ മാനേജർ റവ. ഫാ. കുര്യാക്കോസ് കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് സൂസമ്മ എൻ എസ് സ്വാഗതം പറഞ്ഞു.ചടങ്ങിൽ മുഖ്യപ്രഭാഷണം അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കുര്യാച്ചൻ പെമ്പള്ളിക്കുന്നേൽ നിർവഹിച്ചു.തലശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ മാനേജർ റവ ഫാ. മാത്യു ശാസ്താംപടവിൽ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും വിരമിക്കുന്ന അധ്യാപകരെ ആദരിക്കുകയും ചെയ്തു.

## Article Content

**കരിക്കോട്ടക്കരി :**കരിക്കോട്ടക്കരി സെൻ്റ് തോമസ് യു പി സ്കൂൾ വർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇഗ്നൈറ്റ് 2025 എന്ന പേരിൽ ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. ശ്രീ സണ്ണി ജോസഫ് നിർവഹിച്ചു.സ്കൂൾ മാനേജർ റവ. ഫാ. കുര്യാക്കോസ് കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് സൂസമ്മ എൻ എസ് സ്വാഗതം പറഞ്ഞു.ചടങ്ങിൽ മുഖ്യപ്രഭാഷണം അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കുര്യാച്ചൻ പെമ്പള്ളിക്കുന്നേൽ നിർവഹിച്ചു.തലശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ മാനേജർ റവ ഫാ. മാത്യു ശാസ്താംപടവിൽ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും വിരമിക്കുന്ന അധ്യാപകരെ ആദരിക്കുകയും ചെയ്തു.

അയ്യങ്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ബീന റോജസ്, വാർഡ് മെമ്പർമാരായ  ജോസഫ് വട്ടുകുളം, സിബി വഴക്കാല, അസി .സ്കൂൾ മാനേജർ റവ ഫാ.റിബിൻ കളപ്പുരയ്ക്കൽ, യു പി സ്കൂൾ പിടിഎ പ്രസിഡൻ്റ്  ജിജു കളറുപാറ, പ്രീ പ്രൈമറി വിഭാഗം പി ടി എ പ്രസിഡൻ്റ് .വിൻസ് ജാതികുളം, സ്റ്റാഫ് പ്രതിനിതി  ലിൻസ് തോമസ്,സ്കൂൾ ലീഡർ മാസ്റ്റർ റോഷി സന്തോഷ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന സി. ഡോളി ജോർജ്, ത്രേസ്യ വി എം എന്നിവർ നന്ദി അർപ്പിച്ചു സംസാരിച്ചു.എൻഡോമെൻ്റ് വിതരണവും കുട്ടികളുടെ കലാസന്ധ്യയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273804/karikkottakkari)