---
title: "വി കെ രാഘവൻ വൈദ്യരെ ആദരിക്കുന്നു"
english_title: "VK Raghavan  Vaidyar felicitates"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273805/vk-raghavan-vaidyar-felicitates"
published_at: "2025-03-01T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2f843c2ad1_A_News_photo_rfga.jpg"
keywords: []
---

# വി കെ രാഘവൻ വൈദ്യരെ ആദരിക്കുന്നു

> **Lead Summary:** മണത്തണ: മർമ്മ ചികിൽസ വിദഗ്ദനും, രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമായ വി കെ രാഘവൻ വൈദ്യരെ ആദരിക്കുന്നു. 1972 ൽ മലയോര മേഖലയിൽ ആദ്യമായി കളരി, ജിംനാസ്റ്റിക്ക് പരിശീലന കേന്ദ്രം മണത്തണയിൽ സ്ഥാപിച്ച് കായിക പരിശീലനം നല്കിയ വി കെ രാഘവൻ വൈദ്യർക്ക് (ഗുരുക്കൾക്ക്) ആദരവ് സംഘടിപ്പിക്കുന്നത് മണത്തണ ഫിസിക്കൽ & കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ കാല ശിഷ്യന്മാർ ചേർന്നാണ്. നാളെ (മാർച്ച് 2ന്) രാവിലെ 11 മണിക്ക് മണത്തണയിലെ വസതിയിൽ വച്ചാണ് ആദരിക്കുന്നത്.

## Article Content

മണത്തണ: മർമ്മ ചികിൽസ വിദഗ്ദനും, രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമായ വി കെ രാഘവൻ വൈദ്യരെ ആദരിക്കുന്നു. 1972 ൽ മലയോര മേഖലയിൽ ആദ്യമായി കളരി, ജിംനാസ്റ്റിക്ക് പരിശീലന കേന്ദ്രം മണത്തണയിൽ സ്ഥാപിച്ച് കായിക പരിശീലനം നല്കിയ വി കെ രാഘവൻ വൈദ്യർക്ക് (ഗുരുക്കൾക്ക്) ആദരവ് സംഘടിപ്പിക്കുന്നത് മണത്തണ ഫിസിക്കൽ & കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ കാല ശിഷ്യന്മാർ ചേർന്നാണ്. നാളെ (മാർച്ച് 2ന്) രാവിലെ 11 മണിക്ക് മണത്തണയിലെ വസതിയിൽ വച്ചാണ് ആദരിക്കുന്നത്.

ആയൂർവേദ മർമ്മ ചികിത്സകൻ, ജന സേവാദൾ സംസ്ഥാന ക്യാപ്റ്റൻ, പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, മണത്തണ ഹയർ സെക്കൻ്ററി സ്കൂൾ പിടിഎ പ്രസിഡൻ്റ് എന്നീ നിലകളിൽ പൊതുരംഗത്ത് പ്രവർത്തിച്ച വി.കെ രാഘവൻ വൈദ്യർ ജനകീയനായിരുന്നു.

1980 കളിൽ ജില്ലാ-സംസ്ഥാന തല ഗുസ്തി മത്സരങ്ങളിൽ തിളങ്ങി നിന്ന ഒട്ടേറെ താരങ്ങളെ വാർത്തെടുത്ത ഗുരുക്കളെ ആദരിക്കാൻ ശിഷ്യന്മാർ ഒന്നാകെ ഒത്തുചേരുമ്പോൾ അത് രണ്ട് തലമുറകളുടെ സംഗമം കുടിയാവുകയാണ്. വാർദ്ധക്യ സഹജമായ പരിമിതികളാൽ മണത്തണയിലെ വീട്ടിൽ വിശ്രമജീവതം നയിക്കുകയാണ് രാഘവൻ വൈദ്യർ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273805/vk-raghavan-vaidyar-felicitates)