---
title: "വീടിനകത്ത് വിഷവായു നിറച്ച്‌ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍."
english_title: "Family dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27386/family-dead"
published_at: "2022-02-20T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211fd3dbb3c0_images - 2022-02-20T140458.850.jpeg"
keywords: []
---

# വീടിനകത്ത് വിഷവായു നിറച്ച്‌ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍.

> **Lead Summary:** തൃശൂര്‍: വീടിനകത്ത് വിഷവായു നിറച്ച്‌ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍.

## Article Content

തൃശൂര്‍: വീടിനകത്ത് വിഷവായു നിറച്ച്‌ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍.

അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവിലാണ് സംഭവം.

സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ആഷിഫ്(40) ഭാര്യ അസീറ (34) ഇവരുടെ മക്കളായ അസറ ഫാത്തിമ (13) അനോനീസ (8) എന്നിവരാണ് മരിച്ചത്. ഉച്ചയായിട്ടും ആരെയും പുറത്തുകാണാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. വേദനരഹിത മരണത്തിനായാണ് ഇങ്ങനെ ചെയ്തത്. വായു പുറത്തുപോകാതിരിക്കാന്‍ വീടിന്റെ ജനലുകള്‍ ടേപ്പ് ഉപയോ​ഗിച്ച്‌ ഒട്ടിച്ചിരുന്നു.

സാമ്ബത്തികപ്രതിസന്ധിയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇത് വിവരിക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി. അടുത്തിടെയാണ് ഒരു കോടിയിലേറെ രൂപ മുടക്കി ഇവര്‍ വീട് നിര്‍മ്മിച്ചത്. ഇതിന്റെ കടം വീട്ടാന്‍ കഴിയാതെ വന്നതോടെ ജപ്തി നോട്ടീസ് ബാങ്കില്‍ നിന്ന് വന്നതായി സൂചനയുണ്ട്. സ്ഥലം വിറ്റ് ബാങ്കിലെ കടം വീട്ടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതെല്ലാമായിരിക്കും ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കരുതുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27386/family-dead)