---
title: "സംസ്ഥാനത്ത് സ്വര്‍ണവിലയില്‍  ഇന്ന് മാറ്റമില്ല."
english_title: "Gold price today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27388/gold-price-today"
published_at: "2022-02-20T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621200f2a2e9a_images - 2022-02-20T142046.682.jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണവിലയില്‍  ഇന്ന് മാറ്റമില്ല.

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമാണ് ഇന്നത്തെ വില.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമാണ് ഇന്നത്തെ വില.

ഈ മാസം 12,13,15 ദിവസങ്ങളിലായിരുന്നു സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 37,440 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്. ഒന്ന്, രണ്ട് തീയതികളിലായിരുന്നു കുറഞ്ഞ നിരക്ക്. 35,920 രൂപയായിരുന്നു ആ ദിവസങ്ങളില്‍ സ്വര്‍ണവില.

ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA). അസോസിയേഷന്‍ ആണ് എല്ലാ ദിവസവും കേരളത്തിലെ സ്വര്‍ണ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില ഡോളര്‍ നിലവാരത്തില്‍ ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (LBMA)ല്‍ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് അറിയും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27388/gold-price-today)