---
title: "പാനൂരിൽ  കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു"
english_title: "Panoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273903/panoor"
published_at: "2025-03-02T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c3f06d40b3e_IMG-20250302-WA0014.jpg"
keywords: []
---

# പാനൂരിൽ  കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു

> **Lead Summary:** **കണ്ണൂർ** : പാനൂർ ചെണ്ടയാട് കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. വള്ള്യായി സ്വദേശി ശ്രീധരനാണ് മരിച്ചത്. ശ്രീധരൻ്റെ ദേഹമാസകലം കുത്തേറ്റു.രാവിലെ 8 മണിയോടെ കൃഷിയിടത്തിൽ വെച്ചാണ് പന്നിയുടെ ആക്രമണമേറ്റത്. 

## Article Content

**കണ്ണൂർ** : പാനൂർ ചെണ്ടയാട് കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. വള്ള്യായി സ്വദേശി ശ്രീധരനാണ് മരിച്ചത്. ശ്രീധരൻ്റെ ദേഹമാസകലം കുത്തേറ്റു.രാവിലെ 8 മണിയോടെ കൃഷിയിടത്തിൽ വെച്ചാണ് പന്നിയുടെ ആക്രമണമേറ്റത്. 

ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തിൽ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം തലശ്ശേരി ഇന്ധിരഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഉയർന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂർ. വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോൾ വന്യജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273903/panoor)