---
title: "കണ്ണൂരിൽ കുടുംബാരോഗ്യകേന്ദ്രത്തിൽ തീപ്പിടുത്തം:  മരുന്നുകളും എ.സി. മുറിയും കത്തിനശിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273908/kannur"
published_at: "2025-03-02T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c3f8abd9b63_Large_bonfire.jpg"
keywords: []
---

# കണ്ണൂരിൽ കുടുംബാരോഗ്യകേന്ദ്രത്തിൽ തീപ്പിടുത്തം:  മരുന്നുകളും എ.സി. മുറിയും കത്തിനശിച്ചു

> **Lead Summary:** **കണ്ണൂർ**: പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ മരുന്നുകളും എ.സി. മുറിയും കത്തിനശിച്ചു.

## Article Content

**കണ്ണൂർ**: പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ മരുന്നുകളും എ.സി. മുറിയും കത്തിനശിച്ചു.

അടച്ചിട്ടിരുന്ന സ്റ്റോർറൂമിൽനിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് പെരിങ്ങോം അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. മരുന്നുകൾ സൂക്ഷിച്ചിരുന്ന എ.സി. മുറിക്ക് അകത്താണ് തീപിടിച്ചത്. മുറിയിലെ എ.സി.യും കത്തിനശിച്ചു.

മറ്റ് സ്റ്റോർ മുറികളിലേക്ക്‌ തീ പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞു. രാത്രി തന്നെ ചെറുപുഴ പോലീസും പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടറും സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. കൂടുതൽ പരിശോധന നടത്തിയാലേ കൃത്യമായ നഷ്ടം കണക്കാക്കാനാകൂ. പ്രാഥമികമായി 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അരുൺ അഭിലാഷ്, ജില്ലാ വെരിഫിക്കേഷൻ ഓഫീസർ കെ. മിനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273908/kannur)