---
title: "ആറളം ഫാമിൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ ഭാരവാഹികൾ സന്ദർശനം നടത്തി"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273933/aralam"
published_at: "2025-03-02T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c4152ab5762_IMG-20250302-WA0000.jpg"
keywords: []
---

# ആറളം ഫാമിൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ ഭാരവാഹികൾ സന്ദർശനം നടത്തി

> **Lead Summary:** കീഴ്പള്ളി: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട ആദിവാസി വൃദ്ധ ദമ്പതികളുടെ വീട്ടിൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾ സന്ദർശനം നടത്തി.

## Article Content

കീഴ്പള്ളി: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട ആദിവാസി വൃദ്ധ ദമ്പതികളുടെ വീട്ടിൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾ സന്ദർശനം നടത്തി.

ഇന്നലെ രാവിലെ കൂടി ബൈക്കിൽ പോവുകയായിരുന്ന രണ്ടുപേരെ കൂടി കാട്ടാന ആക്രമിക്കുകയുണ്ടായി എന്ന വാർത്ത അറിഞ്ഞ ഉടൻ തന്നെ സമിതിയുടെ ജില്ലാ താലൂക്ക് ഭാരവാഹികളും സംസ്ഥാന നേതാക്കളുഠ ഫാമിൽ സന്ദർശനം നടത്തുകയായിരുന്നു

ആറളം പുനരധിവാസ മേഖലയിൽ അടിക്കടി ഉണ്ടാവുന്ന കാട്ടാന ആക്രമണം നിയന്ത്രണ വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥരും, ഫോറസ്റ്റ് ഉന്നത ഉദ്യോഗസ്ഥരും  പറഞ്ഞുകൊണ്ട് കാര്യമില്ല. ഒരു വൻജന വിഭാഗത്തെ പൈശാചികമായും അതിക്രൂരമായും വന്യ മൃഗങ്ങൾക്ക് നേരെ വിട്ടുകൊടുക്കുന്ന നടപടി യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.

എന്ന് മാത്രമല്ല ആ കുടുംബത്തിൽ ഒരാൾക്ക് താൽക്കാലിക ജോലി നൽകാം എന്നു പറഞ്ഞത് സ്ഥിരപ്പെടുത്തുന്ന ജോലിയായി നൽകണമെന്നും നഷ്ടപരിഹാരമായി കൊടുക്കാം എന്ന് പറഞ്ഞ ബാക്കി തുക സമയബന്ധിതമായി കൊടുത്തു തീർക്കണം എന്നും സമിതിയുടെ നേതാക്കൾ ആവശ്യപ്പെട്ടു

സന്ദർശനത്തിൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡണ്ട്  അജീഷ് മൈക്കിൾ,സംസ്ഥാന ജനറൽ സെക്രട്ടറി  ഐ ആർ അനീഷ്, കണ്ണൂർ ജില്ലാ പ്രസിഡണ്ട് പ്രസിഡണ്ട് കെ കേളപ്പൻ, സെക്രട്ടറി  എ എം മൈക്കിൾ, ഇരിട്ടി താലൂക്ക് സെക്രട്ടറി  പി ടി ദാസപ്പൻ, താലൂക്ക് കമ്മിറ്റി അംഗം  തോമസ് കണ്ണoപുഴ ഇരിട്ടി താലൂക്ക് കോഡിനേറ്റർ  ജയൻ എം ടി തുടങ്ങിയവർ സന്ദർശനത്തിൽ പങ്കാളിത്തം വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273933/aralam)