---
title: "പാനൂരില്‍ കര്‍ഷകനെ കൊന്ന കാട്ടുപന്നിയെ  നാട്ടുകാര്‍ തല്ലിക്കൊന്നു"
english_title: "Panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273939/panoor"
published_at: "2025-03-02T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c41ab2616e6_1000062918.jpg"
keywords: []
---

# പാനൂരില്‍ കര്‍ഷകനെ കൊന്ന കാട്ടുപന്നിയെ  നാട്ടുകാര്‍ തല്ലിക്കൊന്നു

> **Lead Summary:** **കണ്ണൂർ : **പാനൂരിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടിപന്നിയെ തല്ലിക്കൊന്ന് നാട്ടുകാർ. കർഷകനെ കൊലപ്പെടുത്തിയ മേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള സ്ഥലത്തുവെച്ചാണ് നാട്ടുകാർ പന്നിയെ തല്ലിക്കൊന്നത്. പ്രിയദർശിനി വായനശാലയുടെ സമീപത്ത് സ്ഥലം അളക്കുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞെത്തിയ പന്നിയെ ആണ് നാട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയത്.

## Article Content

**കണ്ണൂർ : **പാനൂരിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടിപന്നിയെ തല്ലിക്കൊന്ന് നാട്ടുകാർ. കർഷകനെ കൊലപ്പെടുത്തിയ മേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള സ്ഥലത്തുവെച്ചാണ് നാട്ടുകാർ പന്നിയെ തല്ലിക്കൊന്നത്. പ്രിയദർശിനി വായനശാലയുടെ സമീപത്ത് സ്ഥലം അളക്കുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞെത്തിയ പന്നിയെ ആണ് നാട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയത്.

ഞായറാഴ്ച രാവിലെയാണ് സ്വന്തം കൃഷിയിടം നനച്ചുകൊണ്ടിരിക്കുകയായിരുന്നു ശ്രീധരനെ കാട്ടുപന്നി ആക്രമിച്ച് കൊലപ്പെടുത്തിയത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ ദേഹത്താകമാനം മുറിവേറ്റതിനെ തുടർന്ന് ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273939/panoor)