---
title: "മാര്‍ച്ച് മാസം വൈദ്യുതി ബില്‍ വീണ്ടും കുറയും; ഉപഭോക്താക്കൾക്ക് ആശ്വാസ അറിയിപ്പുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273982/kseb"
published_at: "2025-03-02T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c461675098e_download_(42).jpeg"
keywords: []
---

# മാര്‍ച്ച് മാസം വൈദ്യുതി ബില്‍ വീണ്ടും കുറയും; ഉപഭോക്താക്കൾക്ക് ആശ്വാസ അറിയിപ്പുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി

> **Lead Summary:** തിരുവനന്തപുരം: മാർച്ച് മാസം വൈദ്യുതി ബിൽ വീണ്ടും കുറയുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇന്ധന സര്‍ചാര്‍ജിന്റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ആശ്വാസം ലഭിക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. 

## Article Content

തിരുവനന്തപുരം: മാർച്ച് മാസം വൈദ്യുതി ബിൽ വീണ്ടും കുറയുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇന്ധന സര്‍ചാര്‍ജിന്റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ആശ്വാസം ലഭിക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. 

പ്രതിമാസം ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക്  ഓരോ യൂണിറ്റിനും ഇന്ധന സര്‍ചാര്‍ജ് 6 പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക്  8 പൈസയുമായിരിക്കും മാര്‍ച്ച് മാസത്തിലെ ഇന്ധന സർചാർജ്.

ദീര്‍ഘകാലമായി 19 പൈസയായിരുന്ന ഇന്ധന സര്‍ചാര്‍ജ്. ഫെബ്രുവരി മാസം 9 പൈസ കുറഞ്ഞ് 10 പൈസയില്‍ എത്തിയത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273982/kseb)