---
title: "ചെട്ടിയാംപറമ്പ ഗവ: യു പി സ്കൂളിലെ ചെങ്കൽ പരപ്പിനെ ഹരിത ഭൂമിയാക്കി പ്രഥമ അധ്യാപകൻ ഗിരീഷ് കുമാർ"
english_title: "Chettiamparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274052/chettiamparamba"
published_at: "2025-03-03T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c51c73af786_IMG-20250303-WA0006.jpg"
keywords: []
---

# ചെട്ടിയാംപറമ്പ ഗവ: യു പി സ്കൂളിലെ ചെങ്കൽ പരപ്പിനെ ഹരിത ഭൂമിയാക്കി പ്രഥമ അധ്യാപകൻ ഗിരീഷ് കുമാർ

> **Lead Summary:** ചെട്ടിയാംപറമ്പ:ചെങ്കൽ പരപ്പിനെ ഹരിത ഭൂമിയാക്കിയ പ്രഥമ അധ്യാപകൻ. ചെട്ടിയാംപറമ്പിലെ ചെങ്കൽ പരപ്പിന് ചകിരിച്ചോറും ജൈവ വളങ്ങളും ഉപയോഗിച്ച് കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ മാറ്റത്തിന്റെവിത്തുപാകിയിരിക്കുകയാണ് ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിലെ പ്രധാമാധ്യാപകൻ ഗിരീഷ് കുമാർ മാസ്റ്റർ.

## Article Content

ചെട്ടിയാംപറമ്പ:ചെങ്കൽ പരപ്പിനെ ഹരിത ഭൂമിയാക്കിയ പ്രഥമ അധ്യാപകൻ. ചെട്ടിയാംപറമ്പിലെ ചെങ്കൽ പരപ്പിന് ചകിരിച്ചോറും ജൈവ വളങ്ങളും ഉപയോഗിച്ച് കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ മാറ്റത്തിന്റെവിത്തുപാകിയിരിക്കുകയാണ് ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിലെ പ്രധാമാധ്യാപകൻ ഗിരീഷ് കുമാർ മാസ്റ്റർ.

വേനൽക്കാലത്ത് ചൂട് മാത്രം വമിക്കുന്ന സ്കൂൾ പരിസരത്തെ ചെങ്കൽ പറമ്പ് ഗിരീഷ് കുമാർ മാസ്റ്ററും, പി.ടി.എ പ്രസിഡണ്ട് ഷാജി പാസ്റ്റർ, കമ്മറ്റി അംഗങ്ങൾ, കൂടാതെ ഷാജി മാസ്റ്ററും, ഷിജിത്ത് മാസ്റ്ററും ,ബിനു മാസ്റ്ററും മറ്റ് സഹ അധ്യാപകരും ചേർന്ന് ചേർന്ന് കുട്ടികളെ ചേർത്ത് നിർത്തി നൂറുമേനി വിളയുന്ന കൃഷിഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. വിദ്യാലയവും പരിസ്ഥിതി സൗഹൃദമാക്കുക, ജൈവ കൃഷിയും, ആരോഗ്യപരമായ ജീവിതവും പ്രോത്സാഹിപ്പിക്കുക, കുട്ടികൾക്ക് വിഷരഹിതമായ ഭക്ഷണം നൽകുക അതോടൊപ്പം ആയാസരഹിതമായ പഠനത്തിന് വിദ്യാലയ അന്തരീക്ഷം ഹരിതാഭമാക്കുക എന്നിങ്ങനെയാണ് സമഗ്ര വിദ്യാഭ്യാസത്തിൻറെ പാഠങ്ങളാക്കാൻതന്റെ പ്രവർത്തനങ്ങളിലൂടെ കൊട്ടിയൂർ സ്വദേശിയായ ഗിരീഷ് കുമാർ മാസ്റ്റർ കുട്ടികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല വിദ്യാഭ്യാസം എന്നത് തെളിയിച്ചുകൊണ്ട് വനവൽകരണത്തിൻ്റെ പ്രാധാന്യം കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം, ഗ്രാമീണമേഖലയിൽ സിവിൽ സർവീസ് കോച്ചിംഗ്, യുഎസ്എസ് പരിശീലനം, പ്രസംഗ പരിശീലനം, നാടക കളരി , സ്പോക്കൺ ഇംഗ്ലീഷ്, ശാസ്ത്രീയ ചെസ്സ് പരിശീലനം, നീന്തൽ പരിശീലനം, ബ്രെയിൻ ബ്ലാസ്റ്റേഴ്സ് പ്രോഗ്രാമുകൾ തുടങ്ങി വിദ്യാലയം ഒരു നാടിൻറെ സാംസ്കാരിക കേന്ദ്രമായാണ് മാറ്റിയത്.

ഏറ്റവും കുറച്ച് വൈദ്യുതി ഉപയോഗം നടത്തുന്ന വിദ്യാർത്ഥിയുടെ വീടിന് സമ്മാനം ,വീടുകളിലെ ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ ലിറ്റിൽ ഫാർമർ അവാർഡ് തുടങ്ങിയ വിദ്യാർത്ഥികളെ പ്രോൽസാഹിപ്പിക്കുന്ന ധാരാളം മാതൃകകൾ അദ്ദേഹത്തിൻറെ നേതൃത്യത്തിൽ നടക്കുന്നുണ്ട്. വിദ്യാഭ്യാസത്തോടൊപ്പം കാർഷിക മാതൃകയും ഒരു സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഗിരീഷ് എന്ന പ്രഥമ അധ്യാപകൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274052/chettiamparamba)