---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ പ്രതിഷേധ മാർച്ചും ധർണ്ണയും നാളെ"
english_title: "Dharna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27412/dharna"
published_at: "2022-02-20T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62123b4954094_Picsart_22-02-20_18-27-25-411.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ പ്രതിഷേധ മാർച്ചും ധർണ്ണയും നാളെ

> **Lead Summary:** കേളകം: ചട്ടവിരുദ്ധമായും ക്രമാതീതമായും വാടക വർധിപ്പിക്കുന്ന കെട്ടിട ഉടമകളുടെ പ്രവണതക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം നാല് മണിക്ക് കേളകം ബസ്റ്റാന്റ് പരിസരത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുമെന്ന് കേളകം യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി വാളുവെട്ടിക്കൽ,ജനറൽ സെക്രട്ടറി ജോസഫ് പാറയ്ക്കൽ,വൈസ് പ്രസിഡന്റ് ബിനു സി ആന്റണി,ട്രഷററർ സ്റ്റാനി സ്ലാവോസ് എന്നിവർ കേളകത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കേളകം: ചട്ടവിരുദ്ധമായും ക്രമാതീതമായും വാടക വർധിപ്പിക്കുന്ന കെട്ടിട ഉടമകളുടെ പ്രവണതക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം നാല് മണിക്ക് കേളകം ബസ്റ്റാന്റ് പരിസരത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുമെന്ന് കേളകം യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി വാളുവെട്ടിക്കൽ,ജനറൽ സെക്രട്ടറി ജോസഫ് പാറയ്ക്കൽ,വൈസ് പ്രസിഡന്റ് ബിനു സി ആന്റണി,ട്രഷററർ സ്റ്റാനി സ്ലാവോസ് എന്നിവർ കേളകത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പ്രതിഷേധം വ്യാപകമാക്കുമെന്നും, കെട്ടിട ഉടമകൾ നയം തിരുത്തിയില്ലെങ്കിൽ തിരുത്തും വരെ വാടക കൊടുക്കാതെ നിസ്സഹകരണ സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

വാടകവർദ്ധനഅവസാനിപ്പിക്കുക,ഡിപ്പോസിറ്റുകൾ സ്വീകരിക്കുന്നതിലും വാടക വർധിപ്പിക്കുന്നതിലും ഏകീകൃതനയം കൈകൊള്ളുക,വ്യാപാരികളെ അകാരണമായി ഭീഷണിപ്പെടുത്തി വാടക കൂട്ടാൻ സമർദ്ദം ചെലുത്തുന്ന രീതി അവസാനിപ്പിക്കുക,സംസ്ഥാനം മുഴുവൻ വാടക വർധനവിന് ഏകീകൃത നയം നടപ്പിലാക്കുക,വ്യാപാരികളും കെട്ടിട ഉടമകളും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം നിലനിർത്തുക,ഓരോ കെട്ടിട ഉടമകൾക്കും തോന്നുന്ന രീതിയിൽ വാടക വർധിപ്പിക്കുന്ന രീതി അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേത്യത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

കേളകം ബസ്റ്റാന്റ് പരിസരത്ത് നടത്തുന്ന ധർണ്ണ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും.ജില്ലാ സെക്രട്ടറി എ സുധാകരൻ മുഖ്യപ്രഭാഷണം നടത്തും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27412/dharna)