---
title: "വായനശാലകൾക്കുള്ള  ലാപ്ടോപ്പ്,പുസ്തക വിതരണം നാളെ"
english_title: "Laptop and books distribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27413/laptop-and-books-distribution"
published_at: "2022-02-20T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62123da7117bc_Picsart_22-02-20_18-39-50-658.jpg"
keywords: []
---

# വായനശാലകൾക്കുള്ള  ലാപ്ടോപ്പ്,പുസ്തക വിതരണം നാളെ

> **Lead Summary:** കേളകം:ഗ്രാമീണ മേഖലയില്‍ ഗ്രന്ഥശാലകൾ ആരംഭിക്കുന്നതിനുള്ളപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന്‌ വേണ്ടി ആരംഭിച്ച ജനകീയ യജ്ഞമായ പീപ്പിള്‍സ്‌ മിഷന്‍ ഫോര്‍ സോഷ്യല്‍ഡെവലപ്പ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലകള്‍ക്ക്‌ ലാപ്‌ടോപ്പുകളും പുസ്തകങ്ങളും വിതരണം നടത്തുന്ന ചടങ്ങ് തിങ്കളാഴ്ച്ച രണ്ട് മണിക്ക് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ഡോ.വി.ശിവദാസന്‍ എം പി ഉദ്ഘാടനം ചെയ്യുമെന്ന് പേരാവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സുധാകരന്‍,കണിച്ചാര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്റണി സെബാസ്റ്റ്യന്‍, പേരാവൂര്‍ ഗ്രാമപഞ്ചായത്ത്‌പ്രസിഡന്റ്‌ പി.പി.വേണുഗോപാലന്‍ തുടങ്ങിയവര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കേളകം:ഗ്രാമീണ മേഖലയില്‍ ഗ്രന്ഥശാലകൾ ആരംഭിക്കുന്നതിനുള്ളപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന്‌ വേണ്ടി ആരംഭിച്ച ജനകീയ യജ്ഞമായ പീപ്പിള്‍സ്‌ മിഷന്‍ ഫോര്‍ സോഷ്യല്‍ഡെവലപ്പ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലകള്‍ക്ക്‌ ലാപ്‌ടോപ്പുകളും പുസ്തകങ്ങളും വിതരണം നടത്തുന്ന ചടങ്ങ് തിങ്കളാഴ്ച്ച രണ്ട് മണിക്ക് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ഡോ.വി.ശിവദാസന്‍ എം പി ഉദ്ഘാടനം ചെയ്യുമെന്ന് പേരാവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സുധാകരന്‍,കണിച്ചാര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്റണി സെബാസ്റ്റ്യന്‍, പേരാവൂര്‍ ഗ്രാമപഞ്ചായത്ത്‌പ്രസിഡന്റ്‌ പി.പി.വേണുഗോപാലന്‍ തുടങ്ങിയവര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേളകംഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.ടി.അനീഷ്‌ അധ്യക്ഷനാവും. പീപ്പിള്‍സ്‌ മിഷന്‍ ഫോര്‍ സോഷ്യൽഡെവലപ്പ്‌മെന്റ്‌ കണ്‍വീനര്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തും. ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യന്‍, സംസ്ഥാന ശിശുക്ഷേമ സമിതി വൈസ്‌പ്രസിഡന്റ്‌ അഴീക്കോടന്‍ ചന്ദ്രന്‍, പേരാവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സുധാകരന്‍,ഇരിട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍  ശ്രീലത, എമരിറ്റസ്‌ എക്സിക്യൂട്ടീവ്‌ എഡ്യുക്കേഷന്‍എച്ച്‌.ആര്‍ ഗ്ലോബല്‍ ഹെഡ്‌ ഗണേഷ്‌.എസ്‌, ബാലസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിവിഷ്ണു ജയന്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച്‌ സംസാരിക്കും.

പായം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.രജനി, കണിച്ചാര്‍ (ഗാമപഞ്ചായത്ത്‌ പ്രസിഡന്റ്‌  ആന്റണി സെബാസ്റ്യന്‍, മുഴക്കുന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ബിന്ദു, അയ്യങ്കുന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കുര്യാച്ചന്‍ പൈനമ്പള്ളിക്കുന്നേല്‍, ആറളം ഗ്രാമപഞ്ചായത്ത്‌പ്രസിഡന്റ്‌ കെ.പി.രാജേഷ്‌, കൊട്ടിയൂര്‍ (ഗാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റോയ്‌ നമ്പുടാകം, പേരാവൂര്‍ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി.വേണുഗോപാലന്‍, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗംബഷീര്‍.കെ.എ എന്നിവരും പങ്കെടുക്കും. ചടങ്ങില്‍ പീപ്പിൾസ്‌ മിഷന്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ്‌ സെക്രട്ടറി  പി.കെ.വിജയന്‍ സ്വാഗതവും, ഇരിട്ടി താലൂക്ക്‌ ല്രൈബറി കൗൺസിൽ സെക്രട്ടറി രഞ്ജിത്ത്‌ കമൽനന്ദിയും രേഖപ്പെടുത്തും.

ബാലസംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജില്ലയിലെകൂട്ടികള്‍ വഴി ശേഖരിച്ച 3000 പുസ്തകങ്ങളും, എമരിറ്റസ്‌ എക്സിക്യൂട്ടീവ്‌ എഡ്യൂക്കേഷന്‍നല്‍കിയ ലാപ്ടോപ്പുകളുമാണ്‌ വിതരണം ചെയ്യുന്നത്‌.

 ആദിവാസി സാന്ദ്രതയേറിയ പിന്നോക്ക മലയോര പ്രദേശങ്ങളില്‍ ഇതിനോടകം നൂറിലധികംഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ഇത്തരത്തില്‍ സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലകള്‍ക്ക്‌ ഗ്രന്ഥശാലകളോട്‌ ചേര്‍ന്ന്‌ സ്വന്തമായി കളിസ്ഥലം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമങ്ങളും നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27413/laptop-and-books-distribution)