---
title: "ആന തുരത്തൽ വെറും പ്രഹസനമെന്ന് സമരക്കാർ; ആറളം ഫാം പുരധിവാസ മേഖലയിലെ രാപകൽ സമരം മൂന്നാം ദിവസം പിന്നിടുന്നു"
english_title: "Day and Night Strike Enters Its Third Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274224/day-and-night-strike-enters-its-third-day"
published_at: "2025-03-03T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c5cecd6bbef_A_News_photo_123.jpg"
keywords: []
---

# ആന തുരത്തൽ വെറും പ്രഹസനമെന്ന് സമരക്കാർ; ആറളം ഫാം പുരധിവാസ മേഖലയിലെ രാപകൽ സമരം മൂന്നാം ദിവസം പിന്നിടുന്നു

> **Lead Summary:** ഇരിട്ടി: ഫാം പുനരധിവാസ മേഖലയിൽ ദിനം പ്രതി സംഭവിക്കുന്ന കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മേഖലയിലെ താമസക്കാരിയും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭയുടെ നേതൃത്വത്തിൽ പുരധിവാസ മേഖലയിലുള്ളവർ വനംവകുപ്പിന്റെ പതിമൂന്നാം ബ്ലോക്കിലെ ആർ ആർ ടി ഓഫീസിനു മുന്നിൽ നടത്തുന്ന രാപകൽ സമരം മൂന്നാം ദിവസം പിന്നിട്ടു. നിരവധി ആദിവാസി നേതാക്കൾ ഉൾപ്പെടെ കക്ഷി രാഷ്ട്രീയ വിത്യാസം ഇല്ലാതെ ഇന്നലെ സമരപന്തലിൽ എത്തി അഭിവാദ്യം അർപ്പിച്ചു. സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും അടങ്ങുന്ന വലിയ സംഘം ആദിവാസികളാണ് സമരപന്തലിൽ ദിവസവും എത്തിച്ചേരുന്നത്. ഓഫീസിനു മുന്നിൽ ഷീറ്റ് വലിച്ചുകെട്ടിയാണ് ഇവർ സമരമി രിക്കുന്നത്. സമര പന്തലിന് സമീപം തന്നെ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നു.

## Article Content

ഇരിട്ടി: ഫാം പുനരധിവാസ മേഖലയിൽ ദിനം പ്രതി സംഭവിക്കുന്ന കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മേഖലയിലെ താമസക്കാരിയും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭയുടെ നേതൃത്വത്തിൽ പുരധിവാസ മേഖലയിലുള്ളവർ വനംവകുപ്പിന്റെ പതിമൂന്നാം ബ്ലോക്കിലെ ആർ ആർ ടി ഓഫീസിനു മുന്നിൽ നടത്തുന്ന രാപകൽ സമരം മൂന്നാം ദിവസം പിന്നിട്ടു. നിരവധി ആദിവാസി നേതാക്കൾ ഉൾപ്പെടെ കക്ഷി രാഷ്ട്രീയ വിത്യാസം ഇല്ലാതെ ഇന്നലെ സമരപന്തലിൽ എത്തി അഭിവാദ്യം അർപ്പിച്ചു. സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും അടങ്ങുന്ന വലിയ സംഘം ആദിവാസികളാണ് സമരപന്തലിൽ ദിവസവും എത്തിച്ചേരുന്നത്. ഓഫീസിനു മുന്നിൽ ഷീറ്റ് വലിച്ചുകെട്ടിയാണ് ഇവർ സമരമി രിക്കുന്നത്. സമര പന്തലിന് സമീപം തന്നെ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നു.

വീടുകളിൽ തങ്ങൾ സുരക്ഷിതതല്ലെന്നും ഇവിടെ തങ്ങൾ സുരക്ഷിതരാണെന്നും ആദിവാസികൾ പറയുന്നു . ആദിവാസികൾക്ക് സർക്കാർ നൽകിയ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കുക. ആനതുരത്താൽ വെറും പ്രഹസനമാണെന്നും  മാധ്യമങ്ങളിൽ വാർത്ത വരാൻ പത്തും പതിനഞ്ചും കാട്ടാനകളെ തുരത്തി എന്നുള്ള അവാസ്തവ പ്രചാരണ മാണെന്നും ഒരു കാട്ടാനയെ പോലും വനത്തിലേക്ക് കയറ്റിവിടാൻ ദൗത്യ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സമരക്കാർ പറയുന്നു.  ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകുന്നത് വരെ  സമരം തുടരും. അടുത്ത ഘട്ടം ആദിവാസി പുരനധിവാസ മിഷൻ ഓഫീസിലേക്ക് മാറ്റുമെന്നും ഇവർ പറഞ്ഞു. മൂന്നാം ദിവസം സമര പന്തലിൽ ഡിസിസി സെക്രട്രറി സാജു യോമാസ് ആദിവാസി സംഘടനാ നേതാക്കളായ എം. ഗീതാനന്ദൻ, ശ്രീരാമൻ കൊയ്യോൻ, സി.കെ. ജാനു, എ.കെ. രാജു എന്നിവർ എത്തുകയും സമരക്കാർക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയിതു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274224/day-and-night-strike-enters-its-third-day)