---
title: "വി കെ രാഘവൻ വൈദ്യർക്ക് സ്നേഹാദരമൊരുക്കി ശിഷ്യർ"
english_title: "Disciples Pay Tribute To VK Raghavan Vaidyar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274231/disciples-pay-tribute-to-vk-raghavan-vaidyar"
published_at: "2025-03-03T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c5d5b820595_WhatsApp_Image_2025-03-03_at_21.30.04.jpeg"
keywords: []
---

# വി കെ രാഘവൻ വൈദ്യർക്ക് സ്നേഹാദരമൊരുക്കി ശിഷ്യർ

> **Lead Summary:** മണത്തണ: മർമ്മ ചികിൽസ വിദഗ്ദനും രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ ശ്രദ്ധേയനുമായ വി കെ രാഘവൻ വൈദ്യരെ അദ്ദേഹത്തിന്റെ ശിഷ്യൻമാർ ആദരിച്ചു. 1972 ൽ മലയോര മേഖലയിൽ ആദ്യമായി കളരി, ജിംനാസ്റ്റിക്ക് പരിശീലന കേന്ദ്രം മണത്തണയിൽ സ്ഥാപിച്ചത് രാഘവൻ വൈദ്യരായിരുന്നു. ഇതുവഴി നൂറുകണക്കിന് യുവാക്കൾക്ക് കായിക-ആയോധന കലാ പരിശീലനം നല്കി. അദ്ദേഹത്തിന്റെ മണത്തണ ഫിസിക്കൽ & കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ കാല ശിഷ്യന്മാർ ചേർന്നാണ് മണത്തണയിലെ വസതിയിൽ ഒത്തുചേർന്ന് അദ്ദേഹത്തെ ആദരിച്ചത്.

## Article Content

മണത്തണ: മർമ്മ ചികിൽസ വിദഗ്ദനും രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ ശ്രദ്ധേയനുമായ വി കെ രാഘവൻ വൈദ്യരെ അദ്ദേഹത്തിന്റെ ശിഷ്യൻമാർ ആദരിച്ചു. 1972 ൽ മലയോര മേഖലയിൽ ആദ്യമായി കളരി, ജിംനാസ്റ്റിക്ക് പരിശീലന കേന്ദ്രം മണത്തണയിൽ സ്ഥാപിച്ചത് രാഘവൻ വൈദ്യരായിരുന്നു. ഇതുവഴി നൂറുകണക്കിന് യുവാക്കൾക്ക് കായിക-ആയോധന കലാ പരിശീലനം നല്കി. അദ്ദേഹത്തിന്റെ മണത്തണ ഫിസിക്കൽ & കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ കാല ശിഷ്യന്മാർ ചേർന്നാണ് മണത്തണയിലെ വസതിയിൽ ഒത്തുചേർന്ന് അദ്ദേഹത്തെ ആദരിച്ചത്.

ആയൂർവേദ മർമ്മ ചികിത്സകൻ , സിപിഐ ജന സേവാദൾ സംസ്ഥാന ക്യാപ്റ്റൻ ,പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് , മണത്തണ ഹയർ സെക്കൻ്ററി സ്കൂൾ പിടിഎ പ്രസിഡൻ്റ് എന്നീ നിലകളിൽ പൊതുരംഗത്ത് പ്രവർത്തിച്ച വി.കെ രാഘവൻ വൈദ്യർ ഏറെ ജനകീയനുമാണ്. 1970 കളിലും 1980 കളിലും ജില്ലാ, സംസ്ഥാന തല ഗുസ്തി മത്സരങ്ങളിൽ ജേതാക്കളായ ഒട്ടേറെ താരങ്ങളെ വാർത്തെടുത്തു. സ്നേഹാദരവ് പരിപാടിയിൽ വി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. നടുവത്താനി ചെറിയാൻ, വികെ പ്രഭാകരൻ എന്നിവർ ഉപഹാര സമർപ്പണം നിർവഹിച്ചു.

നാരായണൻ കുഞ്ഞിക്കണ്ണോത്ത്, നാമത്ത് ശ്രീധരൻ, കോക്കാട്ട് ജോസഫ്, കെ രാമകൃഷ്ണൻ, കെ സതീശൻ, കുരുവൻപ്ലാക്കൽ സെബാസ്റ്റ്യൻ, സി ജെ മാത്യു, പി പി മാധവൻ, എം. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274231/disciples-pay-tribute-to-vk-raghavan-vaidyar)