---
title: " ഇരിട്ടി വാണിയപ്പാറയിൽ ടൈഗറിനെ ആക്രമിച്ചത് റിയൽ ടൈഗർ തന്നെയോ ...?"
english_title: "Was it Real Tiger who attacked Tiger?"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274413/was-it-real-tiger-who-attacked-tiger"
published_at: "2025-03-04T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6d34cb7796_iritty.jpg"
keywords: []
---

#  ഇരിട്ടി വാണിയപ്പാറയിൽ ടൈഗറിനെ ആക്രമിച്ചത് റിയൽ ടൈഗർ തന്നെയോ ...?

> **Lead Summary:** ഇരിട്ടി : മലയോര മേഖലയിൽ ജനങ്ങൾക്ക് ഭീഷണിയായി വീണ്ടും വളർത്തുനായക്ക് നേരെ വന്യമൃഗ ആക്രമണം. അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറക്ക് സമീപം കളിതട്ടുംപാറയിലാണ് വന്യമൃഗം വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന 'ടൈഗർ' എന്ന വളർത്തുനായയെ ആക്രമിച്ചത്. ആക്രമിച്ചത് കടുവ ആണോയെന്നാണ് നാട്ടുകാരുടെ ആശങ്ക.

## Article Content

ഇരിട്ടി : മലയോര മേഖലയിൽ ജനങ്ങൾക്ക് ഭീഷണിയായി വീണ്ടും വളർത്തുനായക്ക് നേരെ വന്യമൃഗ ആക്രമണം. അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറക്ക് സമീപം കളിതട്ടുംപാറയിലാണ് വന്യമൃഗം വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന 'ടൈഗർ' എന്ന വളർത്തുനായയെ ആക്രമിച്ചത്. ആക്രമിച്ചത് കടുവ ആണോയെന്നാണ് നാട്ടുകാരുടെ ആശങ്ക.

കുന്നേൽ ജോർജിന്റെ നാലു വയസ്സ് പ്രായം വരുന്ന വളർത്തു നായക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് പുലർച്ചെ 4.30 ആയിരുന്നു സംഭവം. വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തുനായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ വെളിയിൽ വരുമ്പോഴേക്കും നായയെ ഉപേക്ഷിച്ച് വന്യജീവി ഓടിമറയുകയായിരുന്നു. നായയുടെ കഴുത്തിലാണ് ഗുരുതരമായി പരിക്കേറ്റിയിരിക്കുന്നത്. സമീപത്തെ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളിൽ നിരന്തരമായി വന്യമൃഗങ്ങളുടെ കരച്ചിൽ കേൾക്കുന്നതായി നാട്ടുകാർ പരാതി പറയുന്നു. അടഞ്ഞുകിടക്കുന്ന പഴയ ക്രഷറിന്റെ ഏക്കർ കണക്കിന് വരുന്ന കാടുപിടിച്ച സ്ഥലം വന്യമൃഗങ്ങളുടെ താവളമായി മാറിയതോടെ പ്രദേശവാസികൾ നിരന്തരമായി വന്യമൃഗ ഭീതിയിലാണ്. പരിക്കേറ്റ നായയെ ഇരിട്ടിയിലെ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274413/was-it-real-tiger-who-attacked-tiger)