---
title: "വയനാട് തുരങ്കപാതയ്ക്കു പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി ലഭിച്ചു; ഇനി നിർമ്മാണം ആരംഭിക്കാം "
english_title: "Wayanad Tunnel Gets Approval From Environment Impact Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274426/wayanad-tunnel-gets-approval-from-environment-impact-committee"
published_at: "2025-03-04T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6daecde95f_wayand-1.jpg"
keywords: []
---

# വയനാട് തുരങ്കപാതയ്ക്കു പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി ലഭിച്ചു; ഇനി നിർമ്മാണം ആരംഭിക്കാം 

> **Lead Summary:** കോഴിക്കോട്: വയനാട് തുരങ്കപാതയ്ക്കു പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി ലഭിച്ചു. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു.പരിസ്ഥിതി ലോല പ്രദേശത്തു നിർമാണം അതീവ ശ്രദ്ധയോടെ വേണം നടത്താൻ. മല തുരക്കുമ്പോൾ സമീപ പ്രദേശത്ത് ഉണ്ടാകുന്ന ആഘാതം കൃത്യമായി പഠിക്കണം. കനത്ത മഴ ഉണ്ടായാൽ മുന്നറിയിപ്പു നൽകാനുള്ള സംവിധാനങ്ങൾ രണ്ടു ജില്ലകളിലും വേണം. വയനാട് - നിലമ്പൂർ ആനത്താരയിലെ അപ്പംകാപ്പ് ഭാഗത്ത് ആനത്താര നിലനിർത്താൻ 3.0579 ഹെക്ടർ ഭൂമി ഏറ്റെടുക്കണം.

## Article Content

കോഴിക്കോട്: വയനാട് തുരങ്കപാതയ്ക്കു പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി ലഭിച്ചു. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു.പരിസ്ഥിതി ലോല പ്രദേശത്തു നിർമാണം അതീവ ശ്രദ്ധയോടെ വേണം നടത്താൻ. മല തുരക്കുമ്പോൾ സമീപ പ്രദേശത്ത് ഉണ്ടാകുന്ന ആഘാതം കൃത്യമായി പഠിക്കണം. കനത്ത മഴ ഉണ്ടായാൽ മുന്നറിയിപ്പു നൽകാനുള്ള സംവിധാനങ്ങൾ രണ്ടു ജില്ലകളിലും വേണം. വയനാട് - നിലമ്പൂർ ആനത്താരയിലെ അപ്പംകാപ്പ് ഭാഗത്ത് ആനത്താര നിലനിർത്താൻ 3.0579 ഹെക്ടർ ഭൂമി ഏറ്റെടുക്കണം.

പദ്ധതിപ്രദേശത്തു മാത്രമുള്ള 'ബാണാസുര ചിലപ്പൻ' എന്ന പക്ഷികളുടെ സംരക്ഷണത്തിനുള്ള പഠനം നടത്തണം. ജില്ലാതലത്തിൽ നാലംഗ വിദഗ്ധ സമിതി രൂപീകരിക്കണം തുടങ്ങിയ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതെല്ലാം പാലിക്കുമെന്നു നിർമാതാക്കൾ ഉറപ്പു നൽകിയിട്ടുണ്ട്. തുരങ്കപ്പാതയുടെ നിർമാണത്തിന് 2 കമ്പനികളെ ആണ് തിരഞ്ഞെടുത്തത്. സ്ഥലം ഏറ്റെടുപ്പും 90 ശതമാനം പൂർത്തിയാക്കി. വയനാട് തുരങ്ക പാതയ്ക്കായി 2,134 കോടി രൂപ ഇത്തവണയും ബജറ്റിൽ നീക്കി വച്ചിരുന്നു. രണ്ട് തുരങ്കമായാണ് പാത നിർമിക്കുക. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽനിന്നു ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274426/wayanad-tunnel-gets-approval-from-environment-impact-committee)