---
title: "കൊട്ടിയൂർ- പാൽചുരം ചുരമില്ലാ പാത: നിക്കങ്ങൾ വീണ്ടും സജീവമാകുന്നു"
english_title: "Kottiyoor-Palchuram safe Road "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274440/kottiyoor-palchuram-safe-road"
published_at: "2025-03-04T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6f56999570_kottiyoor.jpg"
keywords: []
---

# കൊട്ടിയൂർ- പാൽചുരം ചുരമില്ലാ പാത: നിക്കങ്ങൾ വീണ്ടും സജീവമാകുന്നു

> **Lead Summary:** കണ്ണൂർ - വയനാട് ജില്ലകളെ ബന്ധപ്പിക്കുന്ന ചുരമില്ലാ പാതയായ അമ്പായത്തോട് 44-ാം മൈൽ തലപ്പുഴ റോഡ് തുറക്കുന്ന വിഷയത്തിൽ സജീവമായ നിക്കങ്ങൾ ആരംഭിച്ചു. വിവിധ പഞ്ചായത്ത് തലങ്ങളിൽ ആലോചന യോഗങ്ങൾ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ചുരം രഹിത സുരക്ഷിത പാതയുടെ പ്രധാന്യം സൂചിപ്പിച്ചുകൊണ്ട് മലയോരശബ്ദം ചെയ്ത വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ഉറക്കത്തിലായിരുന്ന പ്രദേശത്തെ സോഷ്യൽ മീഡിയ, വാട്സാപ്പ് ആപ്പ് ഗ്രൂപ്പുകൾ തുടർന്ന് സജീവമാകുകയും വിഷയത്തിൽ ശക്തമായി ഇടപെടാൻ രംഗത്ത് വരികയും ചെയിതിട്ടുണ്ട്. ഇത് ഏറെ പ്രതീക്ഷ നൽകുന്നു.

## Article Content

കണ്ണൂർ - വയനാട് ജില്ലകളെ ബന്ധപ്പിക്കുന്ന ചുരമില്ലാ പാതയായ അമ്പായത്തോട് 44-ാം മൈൽ തലപ്പുഴ റോഡ് തുറക്കുന്ന വിഷയത്തിൽ സജീവമായ നിക്കങ്ങൾ ആരംഭിച്ചു. വിവിധ പഞ്ചായത്ത് തലങ്ങളിൽ ആലോചന യോഗങ്ങൾ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ചുരം രഹിത സുരക്ഷിത പാതയുടെ പ്രധാന്യം സൂചിപ്പിച്ചുകൊണ്ട് മലയോരശബ്ദം ചെയ്ത വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ഉറക്കത്തിലായിരുന്ന പ്രദേശത്തെ സോഷ്യൽ മീഡിയ, വാട്സാപ്പ് ആപ്പ് ഗ്രൂപ്പുകൾ തുടർന്ന് സജീവമാകുകയും വിഷയത്തിൽ ശക്തമായി ഇടപെടാൻ രംഗത്ത് വരികയും ചെയിതിട്ടുണ്ട്. ഇത് ഏറെ പ്രതീക്ഷ നൽകുന്നു.

1974- കാലം വരെ വനത്തിലൂടെ ഉപയോഗിച്ചു വന്നിരുന്ന ഈ റോഡ് വിവിധ കാരണങ്ങളാൽ കാലക്രമേണ അടഞ്ഞു പോവുകയാണ് ഉണ്ടായത്. പിന്നിട് ചുരമില്ലാ പാത എന്ന വിഷയം തന്നെ നിർജ്ജീവമായി കിടക്കുന്ന നിലയിലായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് കൊട്ടിയൂർ പഞ്ചായത്തടക്കം നിരവധി സംഘടനകൾ മന്ത്രിമാർക്കും വിവിധ വകുപ്പ് മേധാവികൾക്കും പലതവണ നിവേദനം നൽകിയിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.

കണ്ണൂർ വിമാനത്താവള നാലുവരിപാത കൊട്ടിയൂർ അമ്പായത്തോട് വരെ ഏറ്റെടുക്കാനുള്ള സർക്കാർ നടപടികൾ അന്തിമ ഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ അമ്പായത്തോടു നിന്നും ചുരമില്ലാ പാത തന്നെ വികസിപ്പിക്കണമെന്നും മാനന്തവാടിക്കും മൈസൂർക്കും നാലുവരിപാത നിർമ്മിക്കണമെന്നും ആവശ്യപ്പെടുകൊണ്ട് മട്ടന്നൂർ - മാനന്തവാടി എയർപോർട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ടടക്കമുള്ള വിവിധ വിവിധ തദ്ദേശസ്ഥാപന അദ്ധ്യക്ഷൻമാരെയും ജനപ്രതിനിധികളെയും കാണുകയും 1972-74 കാലഘട്ടത്തിൽ വനത്തിലൂടെ ഈ റോഡ് ഉപയോഗിക്കാൻ കൊട്ടിയൂർ പഞ്ചായത്തിന് ലഭിച്ച സർക്കാർ ഉത്തരവിൻ്റെ രേഖകൾ കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് മുഖ്യധാരാ മാധ്യമങ്ങളിലടക്കം 'ചുരമില്ലാ പാത'യുടെ ആവശ്യകതയെ കുറിച്ചുള്ള വാർത്തകൾ നിറഞ്ഞിരുന്നു.  കൊട്ടിയൂർ പഞ്ചായത്ത് വിഷയത്തിൽ ചുരമില്ലാ പാത വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്താൻ തയ്യാറാവുകയും മാനന്തവാടി- പേരാവൂർ മണ്ഡലങ്ങളിലെ എല്ലാ ജനപ്രതിനിധികളെയും, തദ്ദേശസ്ഥാപന അധ്യഷൻമാരെയും, രാഷ്ട്രിയ, പൊതു പ്രവർത്തകരെയും വിളച്ചു ചേർത്ത് ആലോചനാ യോഗം വിളിക്കാനും റോഡ് കർമ്മ സമതി സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

താമരശ്ശേരി ചുരത്തിനു പകരമുള്ള തുരങ്കപാത നിർമ്മിക്കുന്നതിന് വനം പരിസ്ഥിതി മന്ത്രാലയ അനുമതി ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ കൊട്ടിയൂർ പഞ്ചായത്തിൻ്റെ നിക്കങ്ങൾ വളരെ പ്രതീക്ഷയോടെയാണ് സുരക്ഷിത പാത സ്വപ്നം കാണുന്ന എല്ലാവരും നോക്കികാണുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274440/kottiyoor-palchuram-safe-road)