---
title: "ആറളം ഫാം പുരധിവാസ മേഖലയിലെ രാപകൽ  സമരം ആദിവാസി പുരധിവാസ മിഷൻ ഓഫീസിലേക്കും വ്യാപിപ്പിച്ചു             "
english_title: "Day and Night Strike In Aralam Farm Rehabilitation Area"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274472/day-and-night-strike-in-aralam-farm-rehabilitation-area"
published_at: "2025-03-04T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c717cdd719d_A_News_photo_ss.jpg"
keywords: []
---

# ആറളം ഫാം പുരധിവാസ മേഖലയിലെ രാപകൽ  സമരം ആദിവാസി പുരധിവാസ മിഷൻ ഓഫീസിലേക്കും വ്യാപിപ്പിച്ചു             

> **Lead Summary:** ഇരിട്ടി: ആറളം ഫാമിലെ ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കൊണ്ട് വിവിധ വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ആറളം ഫാം ഓടംന്തോടുള്ള ടി ആർ ഡി എം ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി. രണ്ട് ദിവസമായി പതിമൂന്നാം ബ്ലോക്കിലെ വനം വകുപ്പിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഓഫീസിന് മുമ്പിൽ നടക്കുന്ന രാപ്പകൽ സമരം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ടി ആർ ഡി എം ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഇതോടെ പതിമൂന്നാം ബ്ലോക്കിലും, ടി ആർ ഡി എം ഓഫീസിന് മുന്നിലുമായി അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. എം എൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മന്ത്രിയിൽ നിന്നും അനുകൂലമായ യാതൊരു തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം ടി ആർ ടി എം ഓഫീസിന് മുന്നിലേക്കും വ്യാപിപ്പിച്ചത്.

## Article Content

ഇരിട്ടി: ആറളം ഫാമിലെ ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കൊണ്ട് വിവിധ വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ആറളം ഫാം ഓടംന്തോടുള്ള ടി ആർ ഡി എം ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി. രണ്ട് ദിവസമായി പതിമൂന്നാം ബ്ലോക്കിലെ വനം വകുപ്പിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഓഫീസിന് മുമ്പിൽ നടക്കുന്ന രാപ്പകൽ സമരം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ടി ആർ ഡി എം ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഇതോടെ പതിമൂന്നാം ബ്ലോക്കിലും, ടി ആർ ഡി എം ഓഫീസിന് മുന്നിലുമായി അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. എം എൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മന്ത്രിയിൽ നിന്നും അനുകൂലമായ യാതൊരു തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം ടി ആർ ടി എം ഓഫീസിന് മുന്നിലേക്കും വ്യാപിപ്പിച്ചത്.

കക്ഷി രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഓരേ ദിവസവും സമരത്തിന്റെ ജന പിന്തുണ വർധിക്കുന്നത് അധികാരികളെ വലയ്ക്കുന്നുണ്ട് . സമര വേദിയിലേക്ക് എത്തുന്ന ആദിവാസികളുടെ എണ്ണത്തിൽ പ്രത്യേകിച്ച് സ്ത്രീകളുടെ സാന്നിധ്യവും അധികാരികളെ കുഴക്കുകയാണ്. വനാതിർത്തിയിൽ മതിൽ നിർമ്മാണം പൂർത്തീകരിക്കാത്ത മേഖലയിൽ വൈദ്യുതി വേലി സ്ഥാപിക്കുക അടിക്കാട് വെട്ടാൻ ആദിവാസികൾക്ക് ദിവസ കൂലി നൽകി പദ്ധതി നടപ്പിലാക്കുക, കാട്ടാനകളെ തുരത്താൻ ആദിവാസികളുടെ പ്രത്യേക സംഘക്കള ദിവസ കൂലി നൽകി ചുമതലപ്പെടുത്തുക. അക്രമകാരികളായ കാട്ടാനകളെ മയക്കു വെടിവെച്ച് ഫാമിൽ നിന്നും പുറത്താക്കുക, മതിൽ നിർമ്മാണത്തിന് മരം മുറിക്കുന്നതിന് പകരം മരം വെക്കാമെന്ന വനം വകുപ്പുമായുള്ള കരാർ റദ്ദാക്കുക, കാട്ടാന ആക്രമണത്തിൽ ആദിവാസികൾ കൊല്ലപ്പെട്ടതിന്റെ പേരിൽ ടി ആർ ഡി എം ഉദ്യോഗസ്ഥർക്കെതിരെ ബോധപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പ്രതിക്ഷേധ സമരം ആദിവാസി ഗോത്ര മഹാ സഭ സംസ്ഥാന കോർഡിനേറ്റർ എം. ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ നയപരിപാടികൾ വിശദീകരിച്ചു. കരിമ്പാല സമുദായ സംഘം പ്രസിഡന്റ് എം.കെ. രാജു , ആദിവാസി വിമോചന സമിതി കൺവീനർ അരുവിക്കൽ കൃഷ്ണൻ , കോൺഗ്രസ് നേതാക്കളായ സുധീപ് ജെയിംസ്, ഷാജൂ യോമസ്, വി.ടി. തോമസ് , ജിമ്മി അന്തീനാട്ട് , ആദിവാസി ഗോത്ര ജനസഭ മേഖല പ്രസിഡന്റ് ടി.സി. കുഞ്ഞിരാമൻ, സുരേഷ് എന്നിവർ പ്രസംഗിച്ചു. മാർച്ചിന് ബിന്ദു രാജാൻ, കെ.സി. രാമു , മനു , ടി.എ. രമണി, മിനി എന്നിവർ നേതൃ നേതൃത്വം നൽകി ഇരുന്നൂറിലേറെ പേർ പങ്കെടുത്ത മാർച്ച് ടി ആർ ഡി എം ഓഫീസിന് സമീപം പോലീസ് തടഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274472/day-and-night-strike-in-aralam-farm-rehabilitation-area)