---
title: "പാരമ്പര്യേതര ട്രസ്റ്റി നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274511/Appoinment"
published_at: "2025-03-05T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c7a39e916ff_download_(34).jpeg"
keywords: []
---

# പാരമ്പര്യേതര ട്രസ്റ്റി നിയമനം

> **Lead Summary:** കണ്ണൂര്‍ :താലൂക്കിലെ നാറാത്ത് വില്ലേജിലെ നാറാത്ത് ശ്രീ.തൃക്കണ്‍മഠം ശിവക്ഷേത്രം, ഇരിണാവ് വില്ലേജില്‍പ്പെട്ട ശ്രീ.ചുഴലി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

## Article Content

കണ്ണൂര്‍ :താലൂക്കിലെ നാറാത്ത് വില്ലേജിലെ നാറാത്ത് ശ്രീ.തൃക്കണ്‍മഠം ശിവക്ഷേത്രം, ഇരിണാവ് വില്ലേജില്‍പ്പെട്ട ശ്രീ.ചുഴലി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

കണ്ണൂര്‍ താലൂക്കിലെ എടക്കാട് വില്ലേജില്‍പ്പെട്ട ശ്രീ.എരഞ്ഞിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 25 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

തലശ്ശേരി താലൂക്കിലെ തലശ്ശേരി വില്ലേജില്‍പ്പെട്ട ശ്രീ.ശങ്കരന്‍കുളങ്ങര വൈരിഘാതക ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 27 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. വെബ്സൈറ്റ് www.malabardevaswom.kerala.gov.in, ഫോണ്‍: 0490 2321818.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274511/Appoinment)