---
title: "മഴൂർ ധർമ്മീകുളങ്ങര ശ്രീ ബലഭദ്ര സ്വാമീ ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് വ്യാഴാഴ്ച സമാപനമാകും"
english_title: "Bhakavathasapthaham"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274649/bhakavathasapthaham"
published_at: "2025-03-05T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c81c4c9a781_1000063709.jpg"
keywords: []
---

# മഴൂർ ധർമ്മീകുളങ്ങര ശ്രീ ബലഭദ്ര സ്വാമീ ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് വ്യാഴാഴ്ച സമാപനമാകും

> **Lead Summary:** **മഴൂർ : ** കേരളത്തിലെ തന്നെ അപൂർവ്വ ബലരാമ ക്ഷേത്രവും മഹാക്ഷേത്രവുമായ മഴൂർ ധർമ്മീകുളങ്ങര ശ്രീ ബലഭദ്ര സ്വാമീ ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് വ്യാഴാഴ്ച സമാപനമാകും.ഭാഗവത വാചസ്പതി വാച്ച വാദ്ധ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരിയാണ് ഭാഗവത ആചാര്യൻ.

## Article Content

**മഴൂർ : ** കേരളത്തിലെ തന്നെ അപൂർവ്വ ബലരാമ ക്ഷേത്രവും മഹാക്ഷേത്രവുമായ മഴൂർ ധർമ്മീകുളങ്ങര ശ്രീ ബലഭദ്ര സ്വാമീ ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് വ്യാഴാഴ്ച സമാപനമാകും.ഭാഗവത വാചസ്പതി വാച്ച വാദ്ധ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരിയാണ് ഭാഗവത ആചാര്യൻ.

ഭക്തിയും ആനന്ദവും നിറക്കുന്നതായിരുന്നു ഓരോ ദിനവും.കഴിഞ്ഞ ദിവസം നടന്ന രുഗ്മിണീ സ്വയംവര ഘോഷയാത്രയിലും ചടങ്ങുകളിലും നൂറുകണക്കിന് വിശ്വാസികൾ പങ്കാളികളായി.ക്ഷേത്ര ശ്രീകോവിലിനു ചുറ്റും കരിങ്കല്ല് പതിക്കുന്നതിനായുള്ള പ്രവൃത്തിയിൽ യജ്ഞവേദിയിൽ വച്ച് സ്വമേധയാ പങ്കാളികളായി നിരവധി ഭക്തജനങ്ങളാണ് മുന്നോട്ടു വന്നത്.

ആയിരങ്ങൾ ഒഴുകിയെത്തിയ സപ്താഹ യജ്‌ഞം മാർച്ച്‌ 6നാണ് സമാപിക്കുക.മാർച്ച്‌ 6 ന് ഉത്സവദിനത്തിൽ രാത്രി മഴൂരപ്പൻ അനുജനായ തൃച്ചംബരത്തപ്പനോടൊപ്പം 14 ദിവസത്തെ കേളികളാടാൻ മഴൂരിൽ നിന്നും എഴുന്നള്ളും. അതോടെ തൃച്ചംബരം ഉത്സവത്തിന് തുടക്കമാവും.6 ന് ഉത്സവാഘോഷത്തിന്റെ ഭാഗമായി കനലാട്ടം സ്റ്റേജ് ഷോ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274649/bhakavathasapthaham)