---
title: "തൃശ്ശൂരിലെ ട്രെയിൻ അട്ടിമറി ശ്രമം; പ്രതി പിടിയിൽ"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274794/thrissur"
published_at: "2025-03-06T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c939a3ca644_IMG-20250306-WA0013.jpg"
keywords: []
---

# തൃശ്ശൂരിലെ ട്രെയിൻ അട്ടിമറി ശ്രമം; പ്രതി പിടിയിൽ

> **Lead Summary:** തൃശൂർ :തൃശൂർ റെയിൽ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട് ട്രെയിൻ അട്ടിമറി ശ്രമം നടത്തിയ പ്രതിയെ പിടികൂടി. തമിഴ്നാട് സ്വദേശി ഹരി ആണ് പിടിയിലായത്. റെയിൽ റാഡ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം.

## Article Content

തൃശൂർ :തൃശൂർ റെയിൽ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട് ട്രെയിൻ അട്ടിമറി ശ്രമം നടത്തിയ പ്രതിയെ പിടികൂടി. തമിഴ്നാട് സ്വദേശി ഹരി ആണ് പിടിയിലായത്. റെയിൽ റാഡ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം.

റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചാണ് ഇയാൾ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. പ്രതി ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ട്രാക്കിൽ കിടന്നിരുന്ന ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു.

തൃശ്ശൂർ എറണാകുളം ഡൗൺലൈൻ പാതയിലാണ് റാഡ് കയറ്റി അട്ടിമറി ശ്രമം നടന്നത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം. ഇരുമ്പ് തൂൺ കണ്ട ഗുഡ്‌സ് ട്രെയിനിൻ്റെ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274794/thrissur)