---
title: "തൃപ്പൂണിത്തുറയില്‍ പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്"
english_title: "Pathanamthitta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274840/pathanamthitta"
published_at: "2025-03-06T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c958e983940_Screenshot_2025-03-06_134147.jpg"
keywords: []
---

# തൃപ്പൂണിത്തുറയില്‍ പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

> **Lead Summary:** **എറണാകുളം:** തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.

## Article Content

**എറണാകുളം:** തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.

പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274840/pathanamthitta)