---
title: "പാനൂർ പടന്നക്കരയിൽ 'ഉപ്പുവെള്ളം കയറൽ', ഭീതിയിൽ നാട്ടുകാർ"
english_title: "Panoorpadannakkara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274860/panoorpadannakkara"
published_at: "2025-03-06T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c9690323022_1000064033.jpg"
keywords: []
---

# പാനൂർ പടന്നക്കരയിൽ 'ഉപ്പുവെള്ളം കയറൽ', ഭീതിയിൽ നാട്ടുകാർ

> **Lead Summary:** **പാനൂർ : ** പാനൂർ നഗരസഭ വാർഡ് 25 കരിയാട് മുക്കാളിക്കര പടന്നക്കരഭാഗത്ത് ഉപ്പ് വെള്ളം കയറി യ സ്ഥലങ്ങൾ നഗരസഭ ചെയർമാൻ കെ.പി ഹാഷിം, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രജിത്ത് എന്നിവർ സന്ദർശിച്ചു.

## Article Content

**പാനൂർ : ** പാനൂർ നഗരസഭ വാർഡ് 25 കരിയാട് മുക്കാളിക്കര പടന്നക്കരഭാഗത്ത് ഉപ്പ് വെള്ളം കയറി യ സ്ഥലങ്ങൾ നഗരസഭ ചെയർമാൻ കെ.പി ഹാഷിം, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രജിത്ത് എന്നിവർ സന്ദർശിച്ചു.

പാനൂർ നഗരസഭ കരിയാട് വാർഡ് 25 മുക്കാളിക്കര പടന്നക്കര ഭാഗത്ത് പുഴയിൽ നിന്ന് ഉപ്പ് വെള്ളം കയറി മേഖലയിൽ വലിയ രീതിയിൽകൃഷി നാശം സംഭവിച്ചു. 20 ഓളം വീടുകളിലെ കിണറുകളിലും കൃഷി ഇടങ്ങളിലും പൂർണ്ണമായും ഉപ്പ് വെള്ളം കയറി വലിയ രീതിയിൽ നാശം ഉണ്ടായിരിക്കയാണ്. ഇത്തരത്തിൽ ഒരുനുഭവം ആദ്യമായിട്ടാണ് എന്ന് പരിസരവാസികൾ പറയുന്നു. ഉപ്പുവെള്ളം കയറിയ പ്രദേശം നഗരസഭ ചെയർമാൻ കെ.പി ഹാഷിം വാർഡ് കൗൺസിലർ എം ടി.കെ ബാബു, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രജിത്ത് എന്നിവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274860/panoorpadannakkara)