---
title: "നിയമസഭ സമ്മേളനം ഇന്നു പുനരാരംഭിക്കും"
english_title: "Legislative Assembly "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27488/legislative-assembly"
published_at: "2022-02-21T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62130efc998e6_images - 2022-02-21T093259.373.jpeg"
keywords: []
---

# നിയമസഭ സമ്മേളനം ഇന്നു പുനരാരംഭിക്കും

> **Lead Summary:** ഗവർണറുടെ നയപ്രഖ്യാപനത്തോടെ 18 ന് ആരംഭിച്ച നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് നിയമസഭാംഗമായിരുന്ന പി ടി തോമസിന്റെ നിര്യാണത്തിൽ ചരമോപചാരം അർപ്പിച്ച് പിരിയും.

## Article Content

ഗവർണറുടെ നയപ്രഖ്യാപനത്തോടെ 18 ന് ആരംഭിച്ച നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് നിയമസഭാംഗമായിരുന്ന പി ടി തോമസിന്റെ നിര്യാണത്തിൽ ചരമോപചാരം അർപ്പിച്ച് പിരിയും.

ഗവർണറുടെ പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിലുള്ള ചർച്ച നാളെ മുതൽ 24വരെ നടക്കും. 25 മുതൽ മാർച്ച് 10 വരെ സഭയുണ്ടാവില്ല.

2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് മാർച്ച് 11 ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. 17ന് അന്തിമ ഉപധനാഭ്യർത്ഥനകൾ സഭ പരിഗണിക്കും. 2022-23 വർഷത്തെ ആദ്യ നാലു മാസത്തെ ചെലവുകൾ നിർവഹിക്കുന്നതിനുള്ള വോട്ട് ഓൺ അക്കൗണ്ട് മാർച്ച് 22 നും ഉപധനാഭ്യർത്ഥനകളെയും വോട്ട് ഓൺ അക്കൗണ്ടിനെയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകൾ യഥാക്രമം 21, 23 തീയതികളിലും പരിഗണിക്കും. മാർച്ച് 23ന് സമ്മേളനം അവസാനിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27488/legislative-assembly)