---
title: "ഉളിയിൽ സുന്നി മജ്ലിസ് മുപ്പത്തിമൂന്നാം വാർഷികവും പ്രാർത്ഥനാ സമ്മേളനവും നാളെ"
english_title: "Sunnimaschiduliyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274894/sunnimaschiduliyil"
published_at: "2025-03-06T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c986930726e_1000064053.jpg"
keywords: []
---

# ഉളിയിൽ സുന്നി മജ്ലിസ് മുപ്പത്തിമൂന്നാം വാർഷികവും പ്രാർത്ഥനാ സമ്മേളനവും നാളെ

> **Lead Summary:** **ഇരിട്ടി: **ഉളിയിൽ സുന്നി മജ്ലിസ് മുപ്പത്തിമൂന്നാം വാർഷികവും റമളാൻ പ്രാർത്ഥനാ സമ്മേളനവും 8 ന് രാവിലെ 10 മുതൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് പട്ടുവം കെ.പി. അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം ചെയ്യും. അഷ്റഫ് സഖാഫി കാടാച്ചിറ അധ്യക്ഷത വഹിക്കും. എസ് എസ് എഫ് സംസ്ഥാന ഫൈനാൻസ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി , അലി കുഞ്ഞി ദാരിമി തുടങ്ങിയവർ പ്രഭാഷണം നടത്തും. ഉച്ചക്ക് 1.30 ന് ഫിഖ്ഹ് സമ്മേളനം സമസ്ത ഇരിട്ടി മേഖല പ്രസിഡൻ്റ് യൂസഫ് ദാരിമി ഉദ്ഘാടനം ചെയ്യും. അബ്ദുൾ ഗഫൂർ ബാഖവി, ഡോ. ഫൈസൽ അഹ്സനി സംസാരിക്കും. 4 ന് നടക്കുന്ന ഖുർആൻ പ്രഭാഷണം എസ്.വൈ.എസ്. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് റഫിക്ക് അമാനി തട്ടുമൽ ഉദ്ഘാടനം ചെയ്യും.

## Article Content

**ഇരിട്ടി: **ഉളിയിൽ സുന്നി മജ്ലിസ് മുപ്പത്തിമൂന്നാം വാർഷികവും റമളാൻ പ്രാർത്ഥനാ സമ്മേളനവും 8 ന് രാവിലെ 10 മുതൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് പട്ടുവം കെ.പി. അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം ചെയ്യും. അഷ്റഫ് സഖാഫി കാടാച്ചിറ അധ്യക്ഷത വഹിക്കും. എസ് എസ് എഫ് സംസ്ഥാന ഫൈനാൻസ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി , അലി കുഞ്ഞി ദാരിമി തുടങ്ങിയവർ പ്രഭാഷണം നടത്തും. ഉച്ചക്ക് 1.30 ന് ഫിഖ്ഹ് സമ്മേളനം സമസ്ത ഇരിട്ടി മേഖല പ്രസിഡൻ്റ് യൂസഫ് ദാരിമി ഉദ്ഘാടനം ചെയ്യും. അബ്ദുൾ ഗഫൂർ ബാഖവി, ഡോ. ഫൈസൽ അഹ്സനി സംസാരിക്കും. 4 ന് നടക്കുന്ന ഖുർആൻ പ്രഭാഷണം എസ്.വൈ.എസ്. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് റഫിക്ക് അമാനി തട്ടുമൽ ഉദ്ഘാടനം ചെയ്യും.

ബഷീർ സഅദി പ്രഭാഷണം നടത്തും. 5 മണിക്ക് നടക്കുന്ന സംസ്കാരിക സമ്മേളനവും ഇഫ്ത്താറും സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. രാത്രി 9.30 ന് നടക്കുന്ന പ്രാർത്ഥനാ സംഗമം മർക്കസ് ഡയറക്ടർ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകും. സയ്യിദ് സമീഹ് തങ്ങൾ, സയ്യിദ് സഅദ് തങ്ങൾ. അഷ്റഫ് സഖാഫി കടവത്തൂർ തുടങ്ങിയവർ സംസാരിക്കും. പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച്ച വൈകുന്നേരം 4 ന് സയ്യിദ് മുല്ല കോയ തങ്ങൾ പതാക ഉയർത്തും.

വാർത്ത സമ്മേളനത്തിൽ ഷാജഹാൻ മിസ്ബാഹി , അസൈനാർ ഹാജി, ഷറഫുദ്ദിൻ അമാനി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274894/sunnimaschiduliyil)