---
title: "  ആനയുടെ പോസ്റ്റുമോർട്ടം നടത്തി മറവു ചെയ്തു; അപകടകാരണം സ്ഫോടനം"
english_title: "Post-mortem of the elephant was conducted "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274907/post-mortem-of-the-elephant-was-conducted"
published_at: "2025-03-06T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c9960b78d86_a3.jpg"
keywords: []
---

#   ആനയുടെ പോസ്റ്റുമോർട്ടം നടത്തി മറവു ചെയ്തു; അപകടകാരണം സ്ഫോടനം

> **Lead Summary:** ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടകരിയിൽ നിന്നും കഴിഞ്ഞ ദിവസം മയക്കുവെടി വെച്ച് പിടിക്കൂടിയ ചരിഞ്ഞ ആനയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം മറവു ചെയ്തു. ജനവാസ മേഖലയിൽ നിന്നും പിടികൂടിയ ആന കീഴ്ത്താടിയെല്ലിനും വായയ്ക്കും പരിക്ക് പറ്റിയ നിലയിലായിരുന്നു. ആനയെ ചികിത്സയ്ക്കായി ആറളം വന്യജീവി സങ്കേതത്തിൽ എത്തിചെങ്കിലും രാത്രി 9 മണിയോടെ ചരിയുക ആയിരുന്നു. കാട്ടാനയുടെ മരണ കാരണം അറിയുന്നതിന് പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി വെറ്റിനറി ഡോക്ടർമാർ, എൻ ജി ഒ അംഗങ്ങൾ, പഞ്ചായത്ത് അംഗം എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ആനയുടെ ജഡം ആറളം വന്യജീവി സങ്കേതത്തിൽ വെച്ച് ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ്, ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആറളം ഗ്രാമപഞ്ചായത്ത് അംഗം മിനി ദിനേശൻ, എൻ ജി ഒ പ്രതിനിധി റോഷ്‌നാഥ് രമേശ് എന്നിവരുടെ സാന്നിധ്യത്തിൽ കണ്ണൂർ അസി. ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. ബി. ഇലിയാസ് റാവുത്തർ , ചരൽ വെറ്റിനറി ഡിസ്പൻസറിയിലെ ഡോ. ശരണ്യ, അടയ്ക്കാത്തോട് വെറ്റിനറി ഡിസ്പെൻസറിയിലെ ഡോ, റിജിൻ ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിൽ ആനയുടെ നാവിൻറെ മുൻഭാഗം അറ്റ നിലയിലും കീഴ്ത്താടി തകർന്ന് വേർപ്പെട്ട നിലയിലും കണ്ടെത്തി. താടിയെല്ലിലെ പഴക്കം ചെന്ന മുറിവിൽ നിന്നുള്ള അണൂക്കൾ രക്തത്തിൽ വ്യാപിച്ചിട്ടുണ്ടായിരുന്നുവെന്നും, രക്തസ്രാവം മസ്തിഷ്കത്തിലേക്കും വ്യാപിച്ചതായി പരിശോധനയിൽ കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു. ആനയുടെ വായിൽ പടക്കം പൊട്ടിയതാണ് പരിക്ക് കാരണമെന്നും സംഭവത്തിൽ കൊട്ടിയൂർ റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്ത് 11 അംഗ സംഘം അന്വേഷണം ആരംഭിച്ചതായും പത്രക്കുറിപ്പിൽ അറിയിച്ചു.

## Article Content

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടകരിയിൽ നിന്നും കഴിഞ്ഞ ദിവസം മയക്കുവെടി വെച്ച് പിടിക്കൂടിയ ചരിഞ്ഞ ആനയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം മറവു ചെയ്തു. ജനവാസ മേഖലയിൽ നിന്നും പിടികൂടിയ ആന കീഴ്ത്താടിയെല്ലിനും വായയ്ക്കും പരിക്ക് പറ്റിയ നിലയിലായിരുന്നു. ആനയെ ചികിത്സയ്ക്കായി ആറളം വന്യജീവി സങ്കേതത്തിൽ എത്തിചെങ്കിലും രാത്രി 9 മണിയോടെ ചരിയുക ആയിരുന്നു. കാട്ടാനയുടെ മരണ കാരണം അറിയുന്നതിന് പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി വെറ്റിനറി ഡോക്ടർമാർ, എൻ ജി ഒ അംഗങ്ങൾ, പഞ്ചായത്ത് അംഗം എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ആനയുടെ ജഡം ആറളം വന്യജീവി സങ്കേതത്തിൽ വെച്ച് ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ്, ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആറളം ഗ്രാമപഞ്ചായത്ത് അംഗം മിനി ദിനേശൻ, എൻ ജി ഒ പ്രതിനിധി റോഷ്‌നാഥ് രമേശ് എന്നിവരുടെ സാന്നിധ്യത്തിൽ കണ്ണൂർ അസി. ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. ബി. ഇലിയാസ് റാവുത്തർ , ചരൽ വെറ്റിനറി ഡിസ്പൻസറിയിലെ ഡോ. ശരണ്യ, അടയ്ക്കാത്തോട് വെറ്റിനറി ഡിസ്പെൻസറിയിലെ ഡോ, റിജിൻ ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിൽ ആനയുടെ നാവിൻറെ മുൻഭാഗം അറ്റ നിലയിലും കീഴ്ത്താടി തകർന്ന് വേർപ്പെട്ട നിലയിലും കണ്ടെത്തി. താടിയെല്ലിലെ പഴക്കം ചെന്ന മുറിവിൽ നിന്നുള്ള അണൂക്കൾ രക്തത്തിൽ വ്യാപിച്ചിട്ടുണ്ടായിരുന്നുവെന്നും, രക്തസ്രാവം മസ്തിഷ്കത്തിലേക്കും വ്യാപിച്ചതായി പരിശോധനയിൽ കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു. ആനയുടെ വായിൽ പടക്കം പൊട്ടിയതാണ് പരിക്ക് കാരണമെന്നും സംഭവത്തിൽ കൊട്ടിയൂർ റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്ത് 11 അംഗ സംഘം അന്വേഷണം ആരംഭിച്ചതായും പത്രക്കുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274907/post-mortem-of-the-elephant-was-conducted)