---
title: "ബസ് ജീവനക്കാരെ മർദിച്ചെന്ന ആരോപണം: മയ്യിൽ - കാട്ടാമ്പള്ളി റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275001/kannur"
published_at: "2025-03-07T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ca776abcdf3_Screenshot_2025-03-07_100309.jpg"
keywords: []
---

# ബസ് ജീവനക്കാരെ മർദിച്ചെന്ന ആരോപണം: മയ്യിൽ - കാട്ടാമ്പള്ളി റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

> **Lead Summary:** കണ്ണൂർ : വിദ്യാർഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരെ നാട്ടുകാർ മർദ്ദിച്ചുവെന്ന് ആരോപിച്ച് കണ്ണൂർ ജില്ലയിലെ മയ്യിൽ - കാട്ടാമ്പള്ളി റൂട്ടിൽ വെള്ളിയാഴ്ച സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കുന്നു.

## Article Content

കണ്ണൂർ : വിദ്യാർഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരെ നാട്ടുകാർ മർദ്ദിച്ചുവെന്ന് ആരോപിച്ച് കണ്ണൂർ ജില്ലയിലെ മയ്യിൽ - കാട്ടാമ്പള്ളി റൂട്ടിൽ വെള്ളിയാഴ്ച സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കുന്നു.

വ്യാഴാഴ്ച വൈകീട്ട് നാലിന് മൂമ്മൂസ് ബസ് ജീവനക്കാർ പാവനൂർ മൊട്ട ഐ.ടി.എം. കോളജ് വിദ്യാാർഥികളുമായി വാക്‌തർക്കമുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കുകയും കണ്ണൂരിൽ നിന്ന് തിരിച്ചു മയ്യിൽ എത്തിയ ബസ് തടഞ്ഞു നിർത്തി നാട്ടുകാർ മർദിച്ചുവെന്നാണ് പറയുന്നത്. ബസ് ജീവനക്കാരെ മർദിച്ചിട്ടില്ലെന്നും നിസാര കാരണത്തിനാണ് പണിമുടക്ക് തീരുമാനമെന്നും നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275001/kannur)