---
title: "ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും  ജീവനൊടുക്കിയ സംഭവം : ഭർത്താവിനെതിരെ ഗാർഹിക പീഡനക്കേസ് കൂടി ചുമത്താൻ പൊലീസ്."
english_title: "kottayam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275054/kottayam"
published_at: "2025-03-07T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ca99e9a552e_Screenshot_2025-03-07_122339.jpg"
keywords: []
---

# ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും  ജീവനൊടുക്കിയ സംഭവം : ഭർത്താവിനെതിരെ ഗാർഹിക പീഡനക്കേസ് കൂടി ചുമത്താൻ പൊലീസ്.

> **Lead Summary:** കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഷൈനിയുടെ ഭർത്താവ് തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെതിരെ ഗാർഹിക പീഡനക്കേസ് കൂടി ചുമത്താൻ പൊലീസ്. ഇയാൾക്കെതിരെ നേരത്തെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നു. നിലവിൽ നോബി റിമാൻഡിലാണ്. പാറോലിക്കൽ ഷൈനി കുര്യാക്കോസ് , മക്കളായ അലീന , ഇവാന എന്നിവരാണ് മരിച്ചത്. ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് ഷൈനിയും മക്കളും ജീവനൊടുക്കിയത്.

## Article Content

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഷൈനിയുടെ ഭർത്താവ് തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെതിരെ ഗാർഹിക പീഡനക്കേസ് കൂടി ചുമത്താൻ പൊലീസ്. ഇയാൾക്കെതിരെ നേരത്തെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നു. നിലവിൽ നോബി റിമാൻഡിലാണ്. പാറോലിക്കൽ ഷൈനി കുര്യാക്കോസ് , മക്കളായ അലീന , ഇവാന എന്നിവരാണ് മരിച്ചത്. ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് ഷൈനിയും മക്കളും ജീവനൊടുക്കിയത്.

ഈ വിഷയത്തിൽ നോബി ഷൈനിയെയും കുട്ടികളെയും ക്രൂരമായി പീഡിപ്പിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജീവനൊടുക്കുന്നതിന്റെ തലേന്ന് നോബി മദ്യലഹരിയിൽ ഷൈനിയെ വിളിച്ചിരുന്നു. വിവാഹമോചനം നൽകില്ലെന്നും കുട്ടികൾക്ക് ചെലവിന് പണം തരില്ലെന്നുമൊക്കെ പറഞ്ഞു കൊണ്ട് ഇയാൾ ഷൈനിയോട് കയർത്തു. അച്ഛന്റെ ചികിത്സയ്‌ക്കായി എടുത്ത വായ്‌പയിൽ നിന്നും നോബി നേരത്തെ കൈയൊഴിഞ്ഞിരുന്നു. ഇതോടെയാണ് ഷൈനി കൂടുതൽ പ്രതിസന്ധിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275054/kottayam)