---
title: "ജനശ്രീ സുസ്ഥിര മിഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു"
english_title: "Janasree"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275105/janasree"
published_at: "2025-03-07T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cac1cde3915_1000064230.jpg"
keywords: []
---

# ജനശ്രീ സുസ്ഥിര മിഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി : **കരിക്കോട്ടക്കരി ഉദയ ജനശ്രീ സുസ്ഥിര മിഷൻ വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി വികാരി ഫാ:കുര്യാക്കോസ് കളരിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജോർജ് വടക്കുംകര അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി : **കരിക്കോട്ടക്കരി ഉദയ ജനശ്രീ സുസ്ഥിര മിഷൻ വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി വികാരി ഫാ:കുര്യാക്കോസ് കളരിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജോർജ് വടക്കുംകര അധ്യക്ഷത വഹിച്ചു.

മുതിർന്ന സാമൂഹ്യപ്രവർത്തകനും ഗാന്ധിയനുമായ മാത്യു എം കണ്ടത്തിൽ, മുതിർന്ന ജനശ്രീ അംഗവും പഞ്ചായത്ത് മെമ്പറുമായ ജോസഫ് വട്ടുകുളം, ആദ്യകാല ജനശ്രീ അംഗം മേരി ടീച്ചർ എന്നിവരെ ആദരിച്ചു. ജെയ്സൺ കാരക്കാട്ട്, പി.കെ. ഓമന, ഷാജി മടയംകുന്നേൽ, സി.ആർ. രജീഷ് , റെന്നി ആലപ്പാട്ട്, സിനോജ് കളരൂപാറ, എം. തോമസ് , അഗസ്റ്റിൻ തടത്തിൽ, മനോജ്‌ എം കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275105/janasree)