---
title: "മത്സ്യബന്ധന തൊഴിലാളിയായ പുന്നോലിലെ ഹരിദാസനെ കൊലപ്പെടുത്തിയത് ആസുത്രീതം:  എം വി ജയരാജൻ"
english_title: "Assassination planned:"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27516/Assassination-planned"
published_at: "2022-02-21T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62132e614388a_Picsart_22-02-21_11-46-06-629.jpg"
keywords: []
---

# മത്സ്യബന്ധന തൊഴിലാളിയായ പുന്നോലിലെ ഹരിദാസനെ കൊലപ്പെടുത്തിയത് ആസുത്രീതം:  എം വി ജയരാജൻ

> **Lead Summary:** മത്സ്യബന്ധന തൊഴിലാളിയായ പുന്നോലിലെ കൊരമ്പിൽ താഴെക്കുനിയിൽ ഹരിദാസനെ ആർ എസ് എസ് സംഘം കൊലപ്പെടുത്തിയത് ആസുത്രീത മായാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഇന്ന് പറഞ്ഞു. ഭൂമിയോളം താഴ്ന്ന് പാർട്ടി ക്ഷമിച്ചിരിക്കുകയാണ്.

## Article Content

മത്സ്യബന്ധന തൊഴിലാളിയായ പുന്നോലിലെ കൊരമ്പിൽ താഴെക്കുനിയിൽ ഹരിദാസനെ ആർ എസ് എസ് സംഘം കൊലപ്പെടുത്തിയത് ആസുത്രീത മായാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഇന്ന് പറഞ്ഞു. ഭൂമിയോളം താഴ്ന്ന് പാർട്ടി ക്ഷമിച്ചിരിക്കുകയാണ്.

വീട്ടിൽ നിന്ന് കടപ്പുറത്തേക്ക് നടന്നു പോകാവുന്ന ദൂരമാണ് ഉള്ളത്. ഇത് മനസ്സിലാക്കിയ ആർഎസ്എസ് പതിയിരുന്ന് ആയുധം പെയോഗിച്ച് ആക്രമിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമം നടത്തിയതെന്നും എം വി ജയരാജൻ പറഞ്ഞു.

ഇന്നു പുലർച്ചെയാണ് ഹാരിദാസിനെ ഒരു സംഘം വെട്ടിക്കൊന്നത്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപതിയിലാണുള്ളത്. ജില്ലാ സെക്രട്ടറി എംവി ജയരാജൻ, വി ശിവദാസൻ എം.പി, പ്രകാശൻ മാസ്റ്റർ തുടങ്ങിയ നേതാക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഒരാഴ്ച്ച മുൻപാണ് ജില്ലയിൽ കല്യാണ വീട്ടിലെ ബോംബേറൽ യുവാവ് കൊല്ലപ്പെട്ടത്. അതിൻ്റെ ഞെട്ടൽ മാറും മുൻപാണ് മറ്റാരു കൊലയും കൂടി നടന്നിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27516/Assassination-planned)