---
title: "ആറളം ഫാമിൽ മന്ത്രിയുടെ ഉറപ്പ് ജലരേഖയെന്ന് കോൺഗ്രസ്."
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275205/aralam"
published_at: "2025-03-08T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbb4d74710d_IMG-20250308-WA0007.jpg"
keywords: []
---

# ആറളം ഫാമിൽ മന്ത്രിയുടെ ഉറപ്പ് ജലരേഖയെന്ന് കോൺഗ്രസ്.

> **Lead Summary:** ആറളം : ആറളം ഫാമിൽ കഴിഞ്ഞദിവസം കാട്ടാന അക്രമത്തിൽ ആദിവാസി ദമ്പതികൾ ആയ വെള്ളി ലീല എന്നിവർ മരണപ്പെട്ടപ്പോൾ വനമന്ത്രി ശ്രീ എ കെ ശശീന്ദ്രൻ നേരിട്ട് വന്ന് പ്രദേശവാസികൾക്ക് നൽകിയ ഉറപ്പ് ജല രേഖയാണെന്ന് കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റി. ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന ആനകളെ കാട്ടിലേക്ക് തുരത്തി എന്നത് ശരിയല്ല ഇപ്പോഴും കാട്ടാനകൾ വീടും കൃഷികളും നശിപ്പിച്ചു പ്രദേശവാസികളുടെ ജീവന് ഭീഷണിയായി നിലകൊള്ളുകയാണ് ആവശ്യമായ ഫോഴ്സോ, ആയുധങ്ങളോ, വാഹനങ്ങളോ ഇല്ലാതെ തുരത്തൽ അഭ്യാസമാണ് ഇവിടെ നടക്കുന്നത്. വനാതിർത്തിയിൽ ഇലക്ട്രിക് ഫെൻസിങ് നിർമ്മിക്കുവാനുള്ള നടപടി എടുക്കും എന്നത് പാഴ്‌വാക്കായി മാറിയിരിക്കുകയാണ്. ആന മതിലും മരം മുറിയും പുനരാരംഭിച്ചു എന്നതും പാവങ്ങളുടെ കണ്ണിൽ പൊടിയിടലാണ്.കാട്ടാനക്കലിയിൽ ജീവനുവേണ്ടി

## Article Content

ആറളം : ആറളം ഫാമിൽ കഴിഞ്ഞദിവസം കാട്ടാന അക്രമത്തിൽ ആദിവാസി ദമ്പതികൾ ആയ വെള്ളി ലീല എന്നിവർ മരണപ്പെട്ടപ്പോൾ വനമന്ത്രി ശ്രീ എ കെ ശശീന്ദ്രൻ നേരിട്ട് വന്ന് പ്രദേശവാസികൾക്ക് നൽകിയ ഉറപ്പ് ജല രേഖയാണെന്ന് കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റി. ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന ആനകളെ കാട്ടിലേക്ക് തുരത്തി എന്നത് ശരിയല്ല ഇപ്പോഴും കാട്ടാനകൾ വീടും കൃഷികളും നശിപ്പിച്ചു പ്രദേശവാസികളുടെ ജീവന് ഭീഷണിയായി നിലകൊള്ളുകയാണ് ആവശ്യമായ ഫോഴ്സോ, ആയുധങ്ങളോ, വാഹനങ്ങളോ ഇല്ലാതെ തുരത്തൽ അഭ്യാസമാണ് ഇവിടെ നടക്കുന്നത്. വനാതിർത്തിയിൽ ഇലക്ട്രിക് ഫെൻസിങ് നിർമ്മിക്കുവാനുള്ള നടപടി എടുക്കും എന്നത് പാഴ്‌വാക്കായി മാറിയിരിക്കുകയാണ്. ആന മതിലും മരം മുറിയും പുനരാരംഭിച്ചു എന്നതും പാവങ്ങളുടെ കണ്ണിൽ പൊടിയിടലാണ്.കാട്ടാനക്കലിയിൽ ജീവനുവേണ്ടി

യാചിക്കുന്ന ആദിവാസി സഹോദരങ്ങളോടും, വന്യമൃഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കർഷകജനതയോടും പിണറായി സർക്കാരിൻ്റെ അവഗണനയ്ക്കെതിരെയും നീതി നിക്ഷേധത്തിനെതിരെയും ഇന്ന് (08/03/2025) ശനിയാഴ്ച വൈകുന്നേരം 4:30 ന് കീഴ്പ്പള്ളിയിൽ പ്രതിഷേധ പ്രതിഷേധ ധർണ്ണയും പൊതുയോഗവും സംഘടിപ്പിക്കും. അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275205/aralam)