---
title: "മുംബൈയിൽ നിന്ന് കണ്ടെത്തിയ കുട്ടികളെ തിരൂരിലെത്തിച്ചു; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി"
english_title: "Malappurammissingcase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275297/malappurammissingcase"
published_at: "2025-03-08T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc04792af48_1000064567.jpg"
keywords: []
---

# മുംബൈയിൽ നിന്ന് കണ്ടെത്തിയ കുട്ടികളെ തിരൂരിലെത്തിച്ചു; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി

> **Lead Summary:** **മലപ്പുറം : ** മുംബൈയിൽ നിന്ന് കണ്ടെത്തിയ മലപ്പുറം താനൂർ സ്വദേശികളായ രണ്ട് വിദ്യാർഥിനികളെ പൊലീസ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. കുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. കൗൺസിലിങ്ങിന് ശേഷം വീട്ടുകാർക്കൊപ്പം വിടും.

## Article Content

**മലപ്പുറം : ** മുംബൈയിൽ നിന്ന് കണ്ടെത്തിയ മലപ്പുറം താനൂർ സ്വദേശികളായ രണ്ട് വിദ്യാർഥിനികളെ പൊലീസ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. കുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. കൗൺസിലിങ്ങിന് ശേഷം വീട്ടുകാർക്കൊപ്പം വിടും.

അതേസമയം താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിലെടുത്തു. എടവണ്ണ സ്വദേശി റഹിം അസ്ലമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈയിൽ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരിൽ നിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്‌ച ഉച്ചയ്ക്കാണ് പെണ്‍കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച്‌ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇരുവരും ട്രെയിന്‍ കയറിയത്. താനൂര്‍ ദേവദാര്‍ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥികളാണ് ഇരുവരും. വീട്ടിൽ നിന്നും പരീക്ഷയെഴുതാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു പെൺകുട്ടികൾ ഇറങ്ങിയത്.

ഇരുവരുടെയും ഫോണിലേക്ക് അവസാനം വന്ന കോള്‍ ഒരേ നമ്പറില്‍ നിന്നായിരുന്നു. ഇതിന്‍റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മലപ്പുറം സ്വദേശിയുടെ പേരിലാണ് സിം എടുത്തിരിക്കുന്നതെന്നും ലൊക്കേഷന്‍ മഹാരാഷ്ട്രയാണെന്നും വിവരം ലഭിച്ചിരുന്നു. അതിനിടെ പെണ്‍കുട്ടികള്‍ കോഴിക്കോടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബന്ധുക്കളും പൊലീസും കോഴിക്കോട് കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സിസിടിവി ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275297/malappurammissingcase)