---
title: "അർബൻ മട്ടുപ്പാവ് കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275361/iritty"
published_at: "2025-03-08T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc4f0760219_IMG-20250308-WA0024.jpg"
keywords: []
---

# അർബൻ മട്ടുപ്പാവ് കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി** : കുടുബശ്രീ കണ്ണൂർ ജില്ലാ മിഷൻ ഇരിട്ടി നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ അർബൻ മട്ടുപ്പാവ് കൃഷി പദ്ധതി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. അർബൻ മേഖലയിൽ മട്ടുപ്പാവ് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭയിലെ 62 ഗുണഭോക്താക്കൾക്ക് 25 വീതം മൺചട്ടികളും പച്ചക്കറി തൈകളും നടീൽ വസ്തുക്കളുമാണ് വിതരണം ചെയ്തത്.

## Article Content

**ഇരിട്ടി** : കുടുബശ്രീ കണ്ണൂർ ജില്ലാ മിഷൻ ഇരിട്ടി നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ അർബൻ മട്ടുപ്പാവ് കൃഷി പദ്ധതി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. അർബൻ മേഖലയിൽ മട്ടുപ്പാവ് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭയിലെ 62 ഗുണഭോക്താക്കൾക്ക് 25 വീതം മൺചട്ടികളും പച്ചക്കറി തൈകളും നടീൽ വസ്തുക്കളുമാണ് വിതരണം ചെയ്തത്.

ആരോഗ്യകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സോയ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ശരീഫ, അബ്ദുൾഖാദർ കോമ്പിൽ, സി ഡി എസ് ചെയർപേഴ്സൻ സ്മിത എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275361/iritty)