---
title: "'ജ്വാല-2025 'ന് കാട്ടിക്കുളത്ത് ഉജ്ജ്വലാരംഭം."
english_title: "Kattikulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275411/kattikulam"
published_at: "2025-03-09T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ccea16a07a7_IMG-20250309-WA0003.jpg"
keywords: []
---

# 'ജ്വാല-2025 'ന് കാട്ടിക്കുളത്ത് ഉജ്ജ്വലാരംഭം.

> **Lead Summary:** **കാട്ടിക്കുളം**: എസ് എസ് എൽ സി മാർച്ച് 2025 പരീക്ഷയോടനുബന്ധിച്ച് കാട്ടിക്കുളം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്കുള്ള സഹവാസ ക്യാമ്പ് ജ്വാല-2025 ൻ്റെ ഔപചാരികമായ ഉദ്ഘാടന കർമം , പി ടി എ പ്രസിഡണ്ട് ശ്രീ കെ സിജിത്തിൻ്റെ അധ്യക്ഷതയിൽ വയനാട് ജില്ല പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ മെമ്പർ ശ്രീമതി എ എൻ സുശീല നിർവഹിച്ചു.

## Article Content

**കാട്ടിക്കുളം**: എസ് എസ് എൽ സി മാർച്ച് 2025 പരീക്ഷയോടനുബന്ധിച്ച് കാട്ടിക്കുളം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്കുള്ള സഹവാസ ക്യാമ്പ് ജ്വാല-2025 ൻ്റെ ഔപചാരികമായ ഉദ്ഘാടന കർമം , പി ടി എ പ്രസിഡണ്ട് ശ്രീ കെ സിജിത്തിൻ്റെ അധ്യക്ഷതയിൽ വയനാട് ജില്ല പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ മെമ്പർ ശ്രീമതി എ എൻ സുശീല നിർവഹിച്ചു.

91 വിദ്യാർഥികൾ പങ്കെടുക്കുന്ന ക്യാമ്പിൽ വിവിധ പഠന വിഷയങ്ങളിലുള്ള ക്ലാസുകൾക്ക് പുറമേ മോട്ടിവേഷൻ - ആരോഗ്യ സുരക്ഷാ ക്ലാസുകൾ, റിഫ്രഷ് മെൻ്റ് പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു. പി ടി എ എക്സിക്യുട്ടീവ് അംഗങ്ങളായ  ഷിബു പി ആർ,  സി കെ സുനിൽ കുമാർ, എച്ച് എം  സബ്രിയ ബീഗം പി,  രശ്മി വി എസ്,  സിനി വർഗീസ്,  ലീന കെ ഡി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275411/kattikulam)