---
title: "അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275425/kannur"
published_at: "2025-03-09T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ccf7834d287_WhatsApp_Image_2025-03-08_at_20.32.00_45faa753.jpg"
keywords: []
---

# അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

> **Lead Summary:** കണ്ണൂർ : ജില്ലാ ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര വനിതാദിനം 'ഉജ്ജ്വല 2025' എന്ന പേരിൽ ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. പി വി ശ്രീനിവാസൻ അധ്യക്ഷനായി.

## Article Content

കണ്ണൂർ : ജില്ലാ ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര വനിതാദിനം 'ഉജ്ജ്വല 2025' എന്ന പേരിൽ ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. പി വി ശ്രീനിവാസൻ അധ്യക്ഷനായി.

ആശുപത്രിയിലെ പ്രസൂതി, സ്ത്രീരോഗ വിദഗ്ധ ഡോ. മിഥുനശ്രീ ഗർഭാശയഗള അർബുദരോഗ ബോധവത്കരണ ക്ലാസും തുടർന്ന് പ്രാഥമിക സ്‌ക്രീനിംഗും നടത്തി. സെക്രട്ടറി  സഞ്ജയൻ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജഷി ദിനകരൻ, മെഡിക്കൽ ഓഫീസർമാർ ഡോ. രുക്മ, ജീവനക്കാരായ ശാരദ, പുഷ്‌കല എന്നിവർ സംസാരിച്ചു. ശ്രുതി കിഷോറിന്റെ മോട്ടിവേഷനൽ ക്ലാസും ജീവനക്കാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275425/kannur)