---
title: "വനിതാ സംഗമം നടത്തി"
english_title: "wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275428/wayanad"
published_at: "2025-03-09T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ccf96e4251a_WhatsApp_Image_2025-03-08_at_20.19.05_f92e2e0c.jpg"
keywords: []
---

# വനിതാ സംഗമം നടത്തി

> **Lead Summary:** മേപ്പാടി: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്സും എറ്റേർണ സ്റ്റുഡന്റസ് യൂണിയനും തണൽ ചാരിറ്റി വിങ്ങും സംയുക്തമായി മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി അതിജീവിച്ച വനിതകളുടെ സംഗമം എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉൽഘാടനം നിർവ്വഹിച്ചു. 50 കുടുംബങ്ങളിൽ നിന്നായി 75 ഓളം ആളുകൾ സംഗമത്തിൽ പങ്കാളികളായി.

## Article Content

മേപ്പാടി: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്സും എറ്റേർണ സ്റ്റുഡന്റസ് യൂണിയനും തണൽ ചാരിറ്റി വിങ്ങും സംയുക്തമായി മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി അതിജീവിച്ച വനിതകളുടെ സംഗമം എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉൽഘാടനം നിർവ്വഹിച്ചു. 50 കുടുംബങ്ങളിൽ നിന്നായി 75 ഓളം ആളുകൾ സംഗമത്തിൽ പങ്കാളികളായി.

ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ , ഡോ.ഷാനവാസ്‌ പള്ളിയാൽ, ആസ്റ്റർ വളന്റിയർ ലീഡ് മുഹമ്മദ്‌ ബഷീർ, സ്റ്റുഡന്റസ് യൂണിയൻ പ്രതിനിധി അമീർ സുഹൈൽ ഇ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കലും നടന്നു. ഒപ്പം ഓരോ കുടുംബത്തിനും അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് വിതരണവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275428/wayanad)