---
title: "കാസർകോടുനിന്നും കാണാതായ 15കാരിയും 42 വയസുകാരനും തൂങ്ങി മരിച്ച നിലയിൽ "
english_title: "Kasargod: 15-year-old girl, 42-year-old man found hanging"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275475/kasargod-15-year-old-girl-42-year-old-man-found-hanging"
published_at: "2025-03-09T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd34820e73c_a1.jpg"
keywords: []
---

# കാസർകോടുനിന്നും കാണാതായ 15കാരിയും 42 വയസുകാരനും തൂങ്ങി മരിച്ച നിലയിൽ 

> **Lead Summary:** കാസർകോട്: കഴിഞ്ഞ മാസം 12 മുതൽ കാണാതായ 15കാരിയും 42 വയസുകാരനായ അയൽവാസിയും തൂങ്ങിമരിച്ചനിലയിൽ. കാസര്‍കോട് പൈവളിഗയില്‍ നിന്നുമായിരുന്നു 15 കാരിയായ പെൺകുട്ടിയെ കാണാതായത്.

## Article Content

കാസർകോട്: കഴിഞ്ഞ മാസം 12 മുതൽ കാണാതായ 15കാരിയും 42 വയസുകാരനായ അയൽവാസിയും തൂങ്ങിമരിച്ചനിലയിൽ. കാസര്‍കോട് പൈവളിഗയില്‍ നിന്നുമായിരുന്നു 15 കാരിയായ പെൺകുട്ടിയെ കാണാതായത്.

പ്രദേശവാസിയായ പ്രദീപ് എന്ന 42 കാരനെയും കാണാതായിരുന്നു. മണ്ടേക്കാപ്പ് എന്ന സ്ഥലത്തെ ഗ്രൗണ്ടിന് സമീപത്തെ മരത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. 26 ദിവസത്തിന് ശേഷമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

പൊലീസ് സംഘവും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേർന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു. മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275475/kasargod-15-year-old-girl-42-year-old-man-found-hanging)