---
title: "കണിച്ചാർ പഞ്ചായത്തിലെ വനിതകൾക്കായി സിനിമ പ്രദർശനം നടന്നു "
english_title: "A film screening was held for the women of Kanichar panchayat."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275495/a-film-screening-was-held-for-the-women-of-kanichar-panchayat"
published_at: "2025-03-09T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd435a4fdad_kanichar.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്തിലെ വനിതകൾക്കായി സിനിമ പ്രദർശനം നടന്നു 

> **Lead Summary:** കണിച്ചാർ: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ വനിതകൾക്കായി സിനിമ പ്രദർശനം നടന്നു. കുഞ്ചാക്കോബോബൻ നായകനായി അഭിനയിക്കുന്ന 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന സിനിമയുടെ പ്രത്യേക പ്രദർശനമാണ് കണിച്ചാർ ദേവ് സിനിമാസിൽ നടന്നത്. കണിച്ചാർ പഞ്ചായത്ത്, വനിതാശിശു വികസന വകുപ്പ്, സി.ഡി.എസ്, അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം, ഏലപ്പീടിക എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്. കണിച്ചാർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി മുന്നൂറിലേറെ വനിതകൾ സിനിമ കാണുവാൻ എത്തിയിരുന്നു.

## Article Content

കണിച്ചാർ: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ വനിതകൾക്കായി സിനിമ പ്രദർശനം നടന്നു. കുഞ്ചാക്കോബോബൻ നായകനായി അഭിനയിക്കുന്ന 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന സിനിമയുടെ പ്രത്യേക പ്രദർശനമാണ് കണിച്ചാർ ദേവ് സിനിമാസിൽ നടന്നത്. കണിച്ചാർ പഞ്ചായത്ത്, വനിതാശിശു വികസന വകുപ്പ്, സി.ഡി.എസ്, അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം, ഏലപ്പീടിക എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്. കണിച്ചാർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി മുന്നൂറിലേറെ വനിതകൾ സിനിമ കാണുവാൻ എത്തിയിരുന്നു.

കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ലിനി ബെന്നി (ഐ സി.ഡി.എസ് സൂപ്പർവൈസർ), ലിസമ്മ മംഗലത്തിൽ (ചെയർമാൻ ക്ഷേമകാര്യ സ്റ്റാൻ്റിoങ്ങ് കമ്മിറ്റി), ബിജി തങ്കപ്പൻ (സി ഡി പി ഒ പേരാവൂർ ബ്ലോക്ക്), വി.ഗീത ( മെമ്പർ, കണ്ണൂർ ജില്ലാ പഞ്ചായത്ത്), മൈഥിലി രമണൻ (മെമ്പർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്), ജോബ്.ഒ.എ (പ്രസിഡണ്ട്, അനുഗ്രഹവായനശാല), ജിമ്മി അബ്രാഹം (മെമ്പർ കണിച്ചാർഗ്രാമപഞ്ചായത്ത്) തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275495/a-film-screening-was-held-for-the-women-of-kanichar-panchayat)