---
title: "നെല്ലിക്കാപൊയിൽ സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ വാർഷികാഘോഷം"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275497/ulikkal"
published_at: "2025-03-09T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd44054541b_IMG-20250309-WA0031.jpg"
keywords: []
---

# നെല്ലിക്കാപൊയിൽ സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ വാർഷികാഘോഷം

> **Lead Summary:** **ഉളിക്കൽ** : നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൻറെ 74 മത് വാർഷികാഘോഷം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് കാവനാടിയിൽ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർപി.കെ. ഗിരീഷ് മോഹൻ എൻഡോവ് മെന്റുകൾ വിതരണം ചെയ്തു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എ. നോബിൻ പ്രതിഭകളെ ആദരിച്ചു.

## Article Content

**ഉളിക്കൽ** : നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൻറെ 74 മത് വാർഷികാഘോഷം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് കാവനാടിയിൽ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർപി.കെ. ഗിരീഷ് മോഹൻ എൻഡോവ് മെന്റുകൾ വിതരണം ചെയ്തു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എ. നോബിൻ പ്രതിഭകളെ ആദരിച്ചു.

ഇരിക്കൂർ ഉപജില്ലാ മികവ് അവതരണത്തിന്റെ സാക്ഷ്യപത്രം, ഹരിത വിദ്യാലയ സാക്ഷ്യപത്രം എന്നിവ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പി. സി. വിതരണം ചെയ്തു. ചടങ്ങിൽ പ്രധാന അധ്യാപകൻ ഡെന്നി മാത്യു , പ്രോഗ്രാം കൺവീനർ അഖില പ്രകാശ് ,സിസ്റ്റർ പി.ജെ. സ്മിജ ,. പിടിഎ പ്രസിഡന്റ് ജോഷി വട്ടപ്പാറ, എം പി ടി എ പ്രസിഡൻറ് മിനി അനീഷ്, വിദ്യാർത്ഥി പ്രതിനിധി ബിയോൺ റോസ് ബൈജു എന്നിവർപ്രസംഗിച്ചു . കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275497/ulikkal)