---
title: "സൗജന്യ ഇഞ്ചി, മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275501/iritty"
published_at: "2025-03-09T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd484e04e61_IMG-20250309-WA0034.jpg"
keywords: []
---

# സൗജന്യ ഇഞ്ചി, മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു

> **Lead Summary:** **ഇരിട്ടി** : ബയോ മൗണ്ടൻ ഫാർമേഴ്‌സ് പ്രൊഡ്യൂസയർ കമ്പനിയും ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രവും സംയുകതമായി പായം പഞ്ചായത്തിലെ എസ് സി /എസ് ടി അംഘനങ്ങൾക്ക് സൗജന്യമായി ഇഞ്ചി ,മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു.

## Article Content

**ഇരിട്ടി** : ബയോ മൗണ്ടൻ ഫാർമേഴ്‌സ് പ്രൊഡ്യൂസയർ കമ്പനിയും ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രവും സംയുകതമായി പായം പഞ്ചായത്തിലെ എസ് സി /എസ് ടി അംഘനങ്ങൾക്ക് സൗജന്യമായി ഇഞ്ചി ,മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു.

കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ എട്ട് പഞ്ചായത്തുകളിലായി ബയോ മൗണ്ടൻ ഫാർമേഴ്‌സ് പ്രൊഡ്യൂസയർ കമ്പനി നടത്തിവരുന്ന പ്രവർത്തങ്ങളുടെ ഭാഗമായാണ് വിത്തുകൾ വിതരണം ചെയ്തത് . ഓരോ അംഗങ്ങങ്ങൾക്കും അഞ്ചു കിലോ വിത്തുകൾ വീതമാണ് വിതരണം നടത്തിയത് . പായം പഞ്ചായത്ത് ഓഫിസിൽ നടന്ന സൗജന്യ വിത്ത് വിതരണ പരിപാടി പായം പഞ്ചായത്ത് പ്രസിഡൻറ് പി.രജനി ഉദ്ഘാടനം ചെയ്തു .

വൈസ് പ്രസിഡൻറ് അഡ്വ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു . ബയോ മൗണ്ടൻ ഫാർമേഴ്‌സ് പ്രൊഡ്യൂസയർ കമ്പനി എം ഡി ഫാ. ബെന്നി നിരപ്പേൽ , ശുചിത്വ മിഷൻ ആർ പി ജയപ്രകാശ് പന്തക്ക , പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷ വി. പ്രമീള ,മുജീബ് കുഞ്ഞിക്കണ്ടി , പഞ്ചായത്ത് അംഗങ്ങളായ ബിജു കൊങ്ങോടൻ ,മിനി പ്രസാദ് , അനിൽ എം. കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു .കുന്നോത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോ മൗണ്ടൻ ഫാർമേഴ്‌സ് പ്രൊഡ്യൂസയർ കമ്പനി കർഷകരിൽ നിന്നും കാർഷിക ഉല്പന്നങ്ങൾ നേരിട്ട് ശേഖരിച്ച് കലർപ്പില്ലാത്ത കറിപൗഡറുകൾ നിർമ്മിച്ച് വിതരണം നടത്തുന്ന കമ്പിനിയാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275501/iritty)