---
title: "കാട്ടുപന്നി ശല്യം കുറക്കുന്നതിന് പ്രത്യേക ടാസ്ക് ഫോഴ്സ് നടപടികൾ തുടങ്ങി"
english_title: "Kannavam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275622/kannavam"
published_at: "2025-03-10T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce59075a78c_IMG-20250310-WA0007.jpg"
keywords: []
---

# കാട്ടുപന്നി ശല്യം കുറക്കുന്നതിന് പ്രത്യേക ടാസ്ക് ഫോഴ്സ് നടപടികൾ തുടങ്ങി

> **Lead Summary:** കണ്ണവം : കണ്ണവം റെയിഞ്ച്മൊകേരി ഗ്രാമപഞ്ചായത്തിലെ എ കെ ശ്രീധരൻ എന്നയാൾ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ അവർകളുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിന്റെ തീരുമാനപ്രകാരം, കൂത്തുപറമ്പ് എംഎൽഎ ശ്രീ. കെ പി മോഹനൻ അവർകളുടെ നേതൃത്വത്തിൽ മൊകേരി ഗ്രാമപഞ്ചായത്ത്, പാട്യം ഗ്രാമപഞ്ചായത്ത്, കണ്ണവം റേഞ്ച് എന്നിവയുടെ നേതൃത്വത്തിൽ പ്രദേശത്തെ കാട്ടുപന്നി ശല്യം കുറക്കുന്നതിന് പ്രത്യേക ടാസ്ക് ഫോഴ്സ് നടപടികൾ തുടങ്ങി.

## Article Content

കണ്ണവം : കണ്ണവം റെയിഞ്ച്മൊകേരി ഗ്രാമപഞ്ചായത്തിലെ എ കെ ശ്രീധരൻ എന്നയാൾ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ അവർകളുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിന്റെ തീരുമാനപ്രകാരം, കൂത്തുപറമ്പ് എംഎൽഎ ശ്രീ. കെ പി മോഹനൻ അവർകളുടെ നേതൃത്വത്തിൽ മൊകേരി ഗ്രാമപഞ്ചായത്ത്, പാട്യം ഗ്രാമപഞ്ചായത്ത്, കണ്ണവം റേഞ്ച് എന്നിവയുടെ നേതൃത്വത്തിൽ പ്രദേശത്തെ കാട്ടുപന്നി ശല്യം കുറക്കുന്നതിന് പ്രത്യേക ടാസ്ക് ഫോഴ്സ് നടപടികൾ തുടങ്ങി.

ഇന്നത്തെ ദിവസം ഈസ്റ്റ് വള്ളിയായി ഭാഗത്ത് വയൽ പ്രദേശത്താണ് തിരച്ചിൽ നടത്തിയത്. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത്, കണ്ണവം സെക്ഷനിലെ സ്റ്റാഫുകൾ, മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വത്സൻ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, പോലീസ്, പ്രദേശത്തെ കർഷകർ, നാട്ടുകാർ തുടങ്ങിയവർ നടപടിയിൽ പങ്കെടുത്തു. ഉച്ചവരെ തിരഞ്ഞെങ്കിലും കാട്ടുപന്നികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

ലൈസൻസ് തോക്ക് കൈവശം ഉള്ള കതിരൂർ സ്വദേശി മനോജ്, മടപ്പുരച്ചാൽ സ്വദേശി ജോബി എന്നിവരുടെ സഹായവും പ്രദേശത്ത് ലഭ്യമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275622/kannavam)