---
title: "സമൂഹ നോമ്പ് തുറയിലൂടെ സൗഹൃദത്തിൻ്റെ അടക്കാത്തോട് മോഡൽ"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275625/adakkathod"
published_at: "2025-03-10T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce5bed403ae_IMG-20250310-WA0008.jpg"
keywords: []
---

# സമൂഹ നോമ്പ് തുറയിലൂടെ സൗഹൃദത്തിൻ്റെ അടക്കാത്തോട് മോഡൽ

> **Lead Summary:** കേളകം:അടക്കാത്തോട് മുഹിയുദ്ദീൽ ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തിൽ നൂറുൽ ഹുദ മദ്രസയിൽ നടത്തപ്പെടുന്ന സമൂഹ നോമ്പ് തുറ നാട്ടിലെ വിശ്വാസി സമൂഹത്തിൻ്റെ ഒരുമയുടെ വേദിയാകുന്നു. തദ്ദേശീയരും ,മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും, കൊച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുക്കുന്ന സമൂഹ നോമ്പ് തുറയുടെ വിഭവങ്ങളെത്തിക്കാൻ മൽസരിക്കുകയാണ് പ്രദേശത്തെ വിശ്വാസികൾ.ഇരുനൂറോളം പേർ പങ്കെടുക്കുന്ന നോമ്പ് തുറ പരിപാടിക്ക് വിഭവങ്ങൾ ഓരോ ദിവസവും ഓരോ ആളുകളാണ് എത്തിക്കുന്നത്.ഇതിൽ പ്രവാസികളും ,നാട്ടുകാരും ഉണ്ട്. അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാം. സിയാസ് യമാനി, അസിസ്റ്റൻ്റ് ഇമാം. ബാസിത് ഫാളിലി, മസ്ജിദ് കമ്മറ്റി ഭാരവാഹികളായ വി.കെ.കുഞ്ഞുമോൻ, എൻ.എ.താജുദ്ദീൻ, കെ.എ.ഷൗക്കത്തലി, പി.എ .അബ്ദുൽ അസീസ്, ഷരീഫ് കൊച്ച് പറമ്പിൽ, പി.എസ്.ഇസ്മായീൽ തുടങ്ങിയവരുടെ നേതൃത്യത്തിലാണ് നാട്ടിൽ ഒരുമയുടെ നോമ്പ് തുറയിലൂടെ വിശ്വാസികളെ തൃപ്തരാക്കുന്നത്.

## Article Content

കേളകം:അടക്കാത്തോട് മുഹിയുദ്ദീൽ ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തിൽ നൂറുൽ ഹുദ മദ്രസയിൽ നടത്തപ്പെടുന്ന സമൂഹ നോമ്പ് തുറ നാട്ടിലെ വിശ്വാസി സമൂഹത്തിൻ്റെ ഒരുമയുടെ വേദിയാകുന്നു. തദ്ദേശീയരും ,മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും, കൊച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുക്കുന്ന സമൂഹ നോമ്പ് തുറയുടെ വിഭവങ്ങളെത്തിക്കാൻ മൽസരിക്കുകയാണ് പ്രദേശത്തെ വിശ്വാസികൾ.ഇരുനൂറോളം പേർ പങ്കെടുക്കുന്ന നോമ്പ് തുറ പരിപാടിക്ക് വിഭവങ്ങൾ ഓരോ ദിവസവും ഓരോ ആളുകളാണ് എത്തിക്കുന്നത്.ഇതിൽ പ്രവാസികളും ,നാട്ടുകാരും ഉണ്ട്. അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാം. സിയാസ് യമാനി, അസിസ്റ്റൻ്റ് ഇമാം. ബാസിത് ഫാളിലി, മസ്ജിദ് കമ്മറ്റി ഭാരവാഹികളായ വി.കെ.കുഞ്ഞുമോൻ, എൻ.എ.താജുദ്ദീൻ, കെ.എ.ഷൗക്കത്തലി, പി.എ .അബ്ദുൽ അസീസ്, ഷരീഫ് കൊച്ച് പറമ്പിൽ, പി.എസ്.ഇസ്മായീൽ തുടങ്ങിയവരുടെ നേതൃത്യത്തിലാണ് നാട്ടിൽ ഒരുമയുടെ നോമ്പ് തുറയിലൂടെ വിശ്വാസികളെ തൃപ്തരാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275625/adakkathod)